അഭിമാന നിമിഷം... മേജര്‍ മാധുരി കനിത്കര്‍ ഇനി ലഫ്റ്റനന്റ് ജനറല്‍

ഇന്നലെയാണ് മധുരിയ്ക്ക് ഉയര്‍ന്ന റാങ്കിലേയ്ക്ക് പ്രമോഷന്‍ ലഭിച്ചത്.   

Ajitha Kumari | Updated: Mar 1, 2020, 03:54 PM IST
അഭിമാന നിമിഷം... മേജര്‍ മാധുരി കനിത്കര്‍ ഇനി ലഫ്റ്റനന്റ് ജനറല്‍

ന്യൂഡല്‍ഹി:  മേജര്‍ ജനറല്‍ മാധുരി കനിത്കറിന് ലഫ്റ്റനന്റ് ജനറല്‍ പദവിയിലേയ്ക്ക് സ്ഥാനകയറ്റം ലഭിച്ചു.

37 വർഷമായി ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിക്കുന്ന മാധുരി കനിത്കർ ഇന്ത്യൻ ആർമിയിലെ മൂന്നാമത്തെ വനിതാ ഓഫീസറും ഫോഴ്സിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്ഥാനം നേടിയ ആദ്യത്തെ വനിതാ ശിശുരോഗവിദഗ്ദ്ധയുമാണ്‌.

ഇന്നലെയാണ് മധുരിയ്ക്ക് ഉയര്‍ന്ന റാങ്കിലേയ്ക്ക് പ്രമോഷന്‍ ലഭിച്ചത്.  പൂനെ ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജ് ഡീന്‍ ആയിരുന്ന മാധുരി കനിത്കറിന് സേനാആസ്ഥാനത്ത് ചീഫ് ഡിഫന്‍സ് സ്റ്റാഫിന് കീഴില്‍ ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫായാണ് പോസ്റ്റിംഗ്.

മേജര്‍ മാധുരിയുടെ ഭര്‍ത്താവ് രാജീവും ലഫ്റ്റനന്റ് ജനറലാണ്. സൈന്യത്തില്‍ ഈ റാങ്കിലെത്തുന്ന ആദ്യ ദമ്പതികളാണിവര്‍. പുനിത അറോറയാണ് ലഫ്റ്റനന്റ് ജനറല്‍ പോസ്റ്റില്‍ എത്തിയ ആദ്യ വനിത.

സര്‍ജന്‍ വൈസ് അഡ്മിറലായിരുന്ന ഇവര്‍ ഇന്ത്യന്‍ നേവിയുടെയും, ഇന്ത്യന്‍ ആര്‍മിയുടെയും മുന്‍ 3 സ്റ്റാര്‍ ഫ്‌ളാഗ് ഓഫീസര്‍ കൂടിയായിരുന്നു ഇവര്‍.  ഇന്ത്യന്‍ സൈന്യത്തില്‍ രണ്ടാമത്തെ ഉയര്‍ന്ന പദവിയിലെത്തിയ രണ്ടാമത്തെ വനിത ഇന്ത്യന്‍ വ്യോമസേനയിലെ പദ്മാവതി ബന്ധോപാത്യയായിരുന്നു.

ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന് കീഴില്‍ അനുവദിച്ച ബജറ്റ് കൃത്യമായി ഉപയോഗിക്കുന്നതായി ഉറപ്പുവരുത്താനും, ആയുധങ്ങള്‍ വാങ്ങുന്നതില്‍ സഹകരണം ഉറപ്പിക്കാനും,

സംയുക്ത പദ്ധതിയിലൂടെ സേനകളുടെ പരിശീലനവും, പ്രവര്‍ത്തനവും ഏകോപിപ്പിക്കലും ഇനി മേജര്‍ മാധുരി കനിത്കറുടെ ഉത്തരവാദിത്തമാണ്.

ഇന്ത്യന്‍ സൈന്യത്തില്‍ വനിതാ ഓഫീസര്‍മാര്‍ക്ക് പെര്‍മനന്റ് കമ്മീഷന്‍ അനുവദിക്കണമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെയുള്ള മാധുരി കനിത്കറുടെ ഈ പോസ്റ്റിംഗ് ശ്രേദ്ധേയമാണ്.