ഡല്‍ഹിയില്‍ കൊറോണ ബാധിതയായ മലയാളി നഴ്സിനൊപ്പം മക്കളും; രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥന

ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന തന്നെയും രണ്ട് മക്കളെയും രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കൊറോണ ബാധിതയായ മലയാളി നഴ്സ്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച തന്നെയും രോഗമില്ലാത്ത രണ്ട് മക്കളെയും താമസിപ്പിച്ചിരിക്കുന്നത് ഒരു കുടുസുമുറിയിലാണെന്നും പങ്കുവച്ച വീഡിയോയില്‍ നഴ്സ് പറയുന്നു. 

Last Updated : Apr 7, 2020, 05:15 PM IST
ഡല്‍ഹിയില്‍ കൊറോണ ബാധിതയായ മലയാളി നഴ്സിനൊപ്പം മക്കളും;  രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥന

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന തന്നെയും രണ്ട് മക്കളെയും രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കൊറോണ ബാധിതയായ മലയാളി നഴ്സ്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച തന്നെയും രോഗമില്ലാത്ത രണ്ട് മക്കളെയും താമസിപ്പിച്ചിരിക്കുന്നത് ഒരു കുടുസുമുറിയിലാണെന്നും പങ്കുവച്ച വീഡിയോയില്‍ നഴ്സ് പറയുന്നു. 

ഡല്‍ഹി സ്റ്റേറ്റ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്റ്റാഫായ നഴ്സിനെയും എട്ടും, നാലും വയസുള്ള മക്കളെയും രാജീവ് ഗാന്ധി ആശുപത്രിയിലെ ജനറല്‍  വാര്‍ഡിലാണ് പര്‍പ്പിച്ചിരിക്കുന്നത്. തന്‍റെ ഭര്‍ത്താവ് നാട്ടിലാണെന്നും കുട്ടികളെ സുരക്ഷിതമായി ഏല്‍പ്പിക്കാന്‍ വേറെ ആരുമില്ലെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നു. 

കൂടാതെ ആവശ്യമായ ചികിത്സകള്‍ തനിക്ക് ലഭിക്കുന്നില്ലെന്നും കുഞ്ഞുങ്ങളുടെ ടെസ്റ്റ്‌ നടത്താന്‍ പോലും ആരും വന്നിട്ടില്ലെന്നും വീഡിയോ സന്ദേശത്തില്‍ നഴ്സ് പറയുന്നു. കുടിക്കാനുള്ള വെള്ളമോ താമസിക്കാന്‍ പ്രത്യേകം മുറിയോ ഒന്നും ലഭ്യമാക്കുന്നില്ലെന്നും നഴ്സ് പറയുന്നു. രണ്ട് കുട്ടികളെയും കൊണ്ട് എന്ത് ചെയ്യണമെന്നു അറിയില്ലെന്നും നാട്ടിലെ സര്‍ക്കാര്‍ എന്തെങ്കിലും സഹായം ചെയ്തു തരണമെന്നും വീഡിയോയില്‍ പറയുന്നു. 

അതേസമയം, മുംബൈയിലും ഡല്‍ഹിയിലും മലയാളി നഴ്സുമാര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചിരുന്നു. 

മുംബൈയില്‍ 46 നഴ്സുമാര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും 150ലധികം നഴ്സുമാര്‍ നിരീക്ഷണത്തിലാണെന്നും പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കയച്ച കത്തില്‍ പറയുന്നു. ഡല്‍ഹിയില്‍ അവസാനം കൊറോണ വൈറസ് സ്ഥിരീകരിച്ചത് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഞ്ചു മലയാളി നഴ്സുമാര്‍ക്കാണ്. 

മലയാളികള്‍ ഉള്‍പ്പടെ മൊത്തം 16 നഴ്സുമാര്‍ക്കും  രണ്ട് ഡോക്ടര്‍മാര്‍ക്കുമാണ് ഡല്‍ഹിയില്‍ ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളും ഉപകരണങ്ങളുമില്ലാതെയാണ് നഴ്സുമാര്‍ ജോലി ചെയ്യുന്നതെന്നും ആക്ഷേപമുയര്‍ന്നിരുന്നു. പ്രധാനമന്ത്രിയ്ക്ക് കത്തയച്ചതിനു പുറമേ മഹാരാഷ്ട്ര, ഡല്‍ഹി മുഖ്യമന്ത്രിമാരുമായി ബന്ധപ്പെടുമെന്നും പിണറായി വിജയന്‍ അറിയിച്ചിരുന്നു. 

കൊറോണ വൈറസ് ബാധിച്ച് വിവിധ രാജ്യങ്ങളിലും മുംബൈയിലുമായി മരിച്ചത് 18 മലയാളികളാണ്. ഏറ്റവും കൂടുതല്‍ മലയാളികള്‍ മരിച്ചത് അമേരിക്കയിലാണ്. 

More Stories

Trending News