ഡൽഹിയിൽ സാമൂഹിക സേവന രംഗത്തും മലയാളി നഴ്സുമാർ സജീവം !

ഡൽഹിയിലെ കോളനികളിലെയും  ഇതര സംസ്ഥാന തൊഴിലാളി കൾക്കും ഭക്ഷണം വിതരണം ചെയ്ത് എയിംസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മലയാളി നഴ്സുമാരുടെ സാംസ്കാരിക സംഘടയായ സനാതന സേവാ സമിതി.

Last Updated : Mar 31, 2020, 10:07 AM IST
ഡൽഹിയിൽ സാമൂഹിക സേവന രംഗത്തും മലയാളി നഴ്സുമാർ സജീവം !

ഡൽഹിയിലെ കോളനികളിലെയും  ഇതര സംസ്ഥാന തൊഴിലാളി കൾക്കും ഭക്ഷണം വിതരണം ചെയ്ത് എയിംസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മലയാളി നഴ്സുമാരുടെ സാംസ്കാരിക സംഘടയായ സനാതന സേവാ സമിതി.

ദിവസേനേ വണ്ടികളിലായി 500 ഭക്ഷണ പൊതികളാണ് രാജ്യ തലസ്ഥാനത്ത് ഉടനീളം ഇവർ വിതരണം ചെയ്യുന്നത്. കോളേജുകളിൽ രക്തദാന മഹാക്യാമ്പ്  നടത്തിയും ഇവർ ശ്രദ്ധയാകർഷിച്ചിരുന്നു. മലയാളി നഴ്സുമാരുടെ കൂട്ടായ്മ യായ ഇത് എയിംസിലെ മലയാളി നഴ്സുമാരാണ് ഈ കൂട്ടായ്മയ്ക്ക് രൂപം നൽകിയത്. 

മറ്റ് ആശുപത്രികളിലെ നഴ്സുമാരും ഈ കൂട്ടായ്മയുമായി സഹകരിക്കുന്നുണ്ട്. ഭക്ഷണത്തിനായി വലയുന്ന ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ളവർക്ക് ഇവരുടെ ഭക്ഷണ വിതരണം ഏറെ ആശ്വാസമായി. നേരത്തെ മലയാളി വിദ്യാർത്ഥികളുടെ കൂട്ടായ്മയായ കൈരളി സൗഹൃദവേദിയുമായി ചേർന്ന് ക്യാംപസുകളിൽ രക്ത ദാന ക്യാംപ് ഉൾപ്പെടെയുള്ള പരിപാടികളും ഈ നഴ്സുമാരുടെ കൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്. 

More Stories

Trending News