ചെന്നൈ: ദിണ്ടിഗലിൽ സ്ഫോടനത്തിൽ മലയാളി കൊല്ലപ്പെട്ടു. കോട്ടയം പൊൻകുന്നം സ്വദേശി സാബു ജോൺ (59) ആണ് കൊല്ലപ്പെട്ടത്. മാമ്പഴത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു സാബു. ഈ തോട്ടത്തിൽ അഴുകിയ നിലയിലാണ് സാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് കുറഞ്ഞത് നാലുദിവസത്തെ പഴക്കം ഉണ്ടെന്നാണ് റിപ്പോർട്ട്.
സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹത്തിനടുത്ത് നിന്ന് ജെലാറ്റിൻ സ്റ്റിക്കും വയറുകളും കണ്ടെത്തിയിരുന്നു. ഇത് പൊട്ടിത്തെറിച്ചാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഒരു മാസം മുമ്പാണ് സാബു ജോൺ തമിഴ്നാട്ടിലേക്ക് പോയത്. ഒരാഴ്ചയായി സാബുവിനെ ഫോൺ വിളിച്ചിട്ട് എടുത്തിരുന്നില്ലെന്ന് സഹോദരൻ പറഞ്ഞു. ഇതേതുടര്‍ന്ന് അന്വേഷണം നടത്തിയിരുന്നു. സ്ഥലത്ത് എന്‍ഐഎ സംഘം പരിശോധന നടത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









