പട്ടികളെപ്പോലെ വെടിവെച്ചു കൊല്ലാന്‍ ബംഗാള്‍ ഉത്തര്‍പ്രദേശല്ല

ബംഗാള്‍ ഉത്തര്‍പ്രദേശല്ലയെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചത്. ബിജെപി അധ്യക്ഷന്‍റെ വാക്കുകള്‍ അപമാനകരമാണെന്നും എങ്ങനെയാണ് നിങ്ങള്‍ക്ക് ഇങ്ങനെ പറയാന്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.  

Last Updated : Jan 14, 2020, 10:09 AM IST
  • സംസ്ഥാന ബിജെപി അധ്യക്ഷന് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി രംഗത്ത്.
  • ബംഗാള്‍ ഉത്തര്‍പ്രദേശല്ലയെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചത്. ബിജെപി അധ്യക്ഷന്‍റെ വാക്കുകള്‍ അപമാനകരമാണെന്നും എങ്ങനെയാണ് നിങ്ങള്‍ക്ക് ഇങ്ങനെ പറയാന്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
പട്ടികളെപ്പോലെ വെടിവെച്ചു കൊല്ലാന്‍ ബംഗാള്‍ ഉത്തര്‍പ്രദേശല്ല

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച്‌ പൊതുമുതല്‍ നശിപ്പിക്കുന്നവരെ നായ്ക്കളെപ്പോലെ വെടിവച്ച്‌ കൊല്ലുമെന്ന്‍ പറഞ്ഞ സംസ്ഥാന ബിജെപി അധ്യക്ഷന് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി രംഗത്ത്.

ബംഗാള്‍ ഉത്തര്‍പ്രദേശല്ലയെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചത്. ബിജെപി അധ്യക്ഷന്‍റെ വാക്കുകള്‍ അപമാനകരമാണെന്നും എങ്ങനെയാണ് നിങ്ങള്‍ക്ക് ഇങ്ങനെ പറയാന്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

മാത്രമല്ല നിങ്ങള്‍ വെടിവെപ്പിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത് ഉത്തര്‍പ്രദേശല്ലയെന്നും ഇവിടെ വെടിവെപ്പ് നടക്കില്ലയെന്നും നാളെ ഇവിടെയെന്തെങ്കിലും നടന്നാല്‍ താങ്കളും ഒരുപോലെ ഉത്തരവാദിയാണെന്നുള്ള ഓര്‍മ്മ വേണമെന്നും മമത ബാനര്‍ജി പറഞ്ഞു. 

കൂടാതെ പ്രതിഷേധിക്കുന്ന മനുഷ്യരെ വെടിവെച്ചു കൊല്ലുകയാണോ വേണ്ടതെന്നും മമത ബാനര്‍ജി ചോദിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച്‌ പൊതുമുതല്‍ നശിപ്പിക്കുന്നവരെ നായ്ക്കളെപ്പോലെ വെടിവച്ച്‌ കൊല്ലുമെന്നാണ് പശ്ചിമ ബംഗാള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞത്.  

അസമിലും ഉത്തര്‍പ്രദേശിലുമുള്ള ബിജെപി സര്‍ക്കാരുകള്‍ അതാണ് ചെയ്തതെന്നും ഘോഷ് വ്യക്തമാക്കിയിരുന്നു പശ്ചിമബംഗാളില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

Trending News