പശുക്കടത്തലിന്‍റെ പേരില്‍ വീണ്ടും കൊലപാതകം

രാത്രിയില്‍ പശുവിനെ മോഷ്ടിക്കാന്‍ എത്തിയവരെന്ന് ആരോപിച്ച് സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. കൈയും കാലും കെട്ടിയിട്ടായിരുന്നു ഇയാളെ മര്‍ദിച്ചത്‌. 

Last Updated : Aug 4, 2018, 04:07 PM IST
പശുക്കടത്തലിന്‍റെ പേരില്‍ വീണ്ടും കൊലപാതകം

ന്യൂഡല്‍ഹി: രാജ്യത്ത് പശുക്കടത്തലിന്‍റെ പേരില്‍ വീണ്ടും കൊലപാതകം. ഹരിയാനയിലെ പല്‍വാലിലെ ബെഹരോളയില്‍ വെള്ളിയാഴ്ച രാത്രി പശുവിനെ മോഷ്ടിക്കാനെത്തിയെന്ന് ആരോപിച്ച്‌ ഒരാളെ തല്ലിക്കൊന്നത്. മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

രാത്രിയില്‍ പശുവിനെ മോഷ്ടിക്കാന്‍ എത്തിയവരെന്ന് ആരോപിച്ച് സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. കൈയും കാലും കെട്ടിയിട്ടായിരുന്നു ഇയാളെ മര്‍ദിച്ചത്‌.

ഇയാള്‍ മരിച്ചുവെന്ന് ഉറപ്പായതോടെ അക്രമം നടത്തിയവര്‍ സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. 

More Stories

Trending News