Viral News: കാമുകന് വിവാഹം ചെയ്ത് നൽകിയ ഭാര്യയെ നാലാം നാൾ തിരികെ കൂട്ടിക്കൊണ്ട് വന്ന് യുവാവ്

Viral News: രണ്ട് കുട്ടികളെ തനിയെ നോക്കാനാവുന്നില്ലെന്ന് പറഞ്ഞാണ് ഭാര്യയെ തിരികെ കൂട്ടിക്കൊണ്ട് വന്നത്

Written by - Zee Malayalam News Desk | Last Updated : Apr 3, 2025, 02:26 PM IST
  • ഉത്തർപ്രദേശിലെ ഖൊരക്പൂരിൽ മാർച്ച് 25നാണ് യുവാവ് ഭാര്യയെ അവരുടെ കാമുകന് വിവാഹം ചെയ്ത് നൽകിയത്
Viral News: കാമുകന് വിവാഹം ചെയ്ത് നൽകിയ ഭാര്യയെ നാലാം നാൾ തിരികെ കൂട്ടിക്കൊണ്ട് വന്ന് യുവാവ്

കാമുകന് വിവാഹം ചെയ്ത് നൽകിയ ഭാര്യയെ നാലാം നാൾ തിരികെ കൂട്ടിക്കൊണ്ട് വന്ന് യുവാവ്. ഉത്തർപ്രദേശിലെ ഖൊരക്പൂരിൽ മാർച്ച് 25നാണ് ബബ്ലു എന്ന യുവാവ് ഭാര്യ രാധികയെ അവരുടെ കാമുകനായ യുവാവിന് വിവാഹം ചെയ്ത് നൽകിയത്. എന്നാൽ ഈ വിവാഹം കഴിഞ്ഞ് നാല് ദിവസം ആയപ്പോഴേക്ക് ഭാര്യയെ തിരികെ കൂട്ടിക്കൊണ്ട് വന്നിരിക്കുകയാണ് ഇയാൾ. 

Add Zee News as a Preferred Source

സന്ത് കബീർ നഗറിലെ കട്ടർ ജോട്ട് ഗ്രാമത്തിൽ നിന്നുള്ള ബബ്ലു 2017 ലാണ് രാധികയെ വിവാഹം കഴിച്ചത്. ബന്ധത്തിൽ ഇവർക്ക് രണ്ട് കുട്ടികളുണ്ട്. മറ്റൊരു സംസ്ഥാനത്ത് കൂലിപ്പണിക്കാരനായി ജോലി ചെയ്യുകയാണ് ബബ്ലു. ഭാര്യയ്ക്ക് തന്റെ ഗ്രാമത്തിലുള്ള വികാസുമായി ഒന്നര വർഷത്തോളമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇവരുടെ വിവാഹം ബബ്ലു നടത്തി കൊടുത്തത്. ഈ വിവാഹം വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു. 

എന്നാൽ വിവാഹത്തിന്റെ നാലാം നാൾ വികാസിന്റെ വീട്ടിലെത്തിയ ബബ്ലു ഭാര്യയെ തിരികെ വിളിച്ചുകൊണ്ട് പോവുകയായിരുന്നു. രണ്ട് കുട്ടികളെ തനിയെ നോക്കാനാവുന്നില്ലെന്ന് വ്യക്തമാക്കി ഏറെ നേരം രാധികയോട് സംസാരിച്ച ശേഷമായിരുന്നു ഇത്. കുട്ടികൾക്ക് വേണ്ടി രാധികയെ ബബ്ലുവിനൊപ്പം പോവാൻ വികാസും അനുവദിച്ചു. വികാസിനൊപ്പം ഭാര്യയെ നിർബന്ധിച്ചാണ് വിവാഹം ചെയ്ത് അയച്ചതെന്നും ഭാര്യയുടെ ഭാഗത്ത് തെറ്റില്ലെന്ന് വ്യക്തമായെന്നുമാണ് ഇതിന് പിന്നാലെ ബബ്ലു വിശദമാക്കുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News