close

News WrapGet Handpicked Stories from our editors directly to your mailbox

മൂന്നാം വിവാഹത്തിനൊരുങ്ങിയ ഭര്‍ത്താവിനെ പഞ്ഞിക്കിട്ട് മുന്‍ ഭാര്യമാര്‍!!

മൂന്നാം വിവാഹത്തിനൊരുങ്ങിയ ഭര്‍ത്താവിനെ തല്ലിചതക്കുന്ന മുന്‍ ഭാര്യമാരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

Updated: Sep 11, 2019, 01:39 PM IST
 മൂന്നാം വിവാഹത്തിനൊരുങ്ങിയ ഭര്‍ത്താവിനെ പഞ്ഞിക്കിട്ട് മുന്‍ ഭാര്യമാര്‍!!

കോയമ്പത്തൂര്‍: മൂന്നാം വിവാഹത്തിനൊരുങ്ങിയ ഭര്‍ത്താവിനെ തല്ലിചതക്കുന്ന മുന്‍ ഭാര്യമാരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

കോയമ്പത്തൂര്‍ രാസിപാളയത്ത് ഒരു സ്വകാര്യ കമ്പനി തൊഴിലാളിയായ ദിനേശ് എന്ന അരഗനെയാണ് ഓഫീസില്‍ മുന്നിലിട്ടാണ് യുവതികള്‍ തല്ലി ചതച്ചത്. 

2016ലാണ് 26കാരനായ യുവാവ് പ്രിയദര്‍ശിനി എന്ന യുവതിയെ വിവാഹം  കഴിക്കുന്നത്. എന്നാല്‍, യുവാവിന്‍റെ ക്രൂര മര്‍ദ്ദനത്തില്‍ സഹിക്കെട്ട യുവതി അധികം വൈകാതെ തന്നെ സ്വന്തം വീട്ടിലേക്ക് മടങ്ങി. 

തുടര്‍ന്ന്, 2019ലാണ് രണ്ടാം വിവാഹം. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട വിധവയായ അനുപ്രിയ എന്ന യുവതിയായിരുന്നു രണ്ടാം ഭാര്യ. 
രണ്ട് വയസ്സുള്ള കുട്ടിയുടെ അമ്മ കൂടിയാണ് അനുപ്രിയ. 

എന്നാല്‍ സ്ത്രീധനം ചോദിച്ച്‌ യുവാവ് ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ രണ്ടാം ഭാര്യയും മാതാപിതാക്കളുടെ വീട്ടിലേക്ക് താമസം മാറി.

ഭര്‍ത്താവ് മൂന്നാമതൊരു വിവാഹത്തിന് ഒരുങ്ങുന്നുവെന്നും മാട്രിമോണിയല്‍ സൈറ്റില്‍ വധുവിനെ അന്വേഷിക്കുകയാണെന്നും കഴിഞ്ഞയാഴ്ചയാണ് യുവതികള്‍ അറിഞ്ഞത്. 

ഇതേതുടര്‍ന്ന്, ഭര്‍ത്താവിനെ കാണാനായി ഇവര്‍ ഓഫീസില്‍ എത്തി.എന്നാല്‍, ഇവരെ അകത്തേക്ക് കയറ്റി വിട്ടില്ല. ഇതോടെ ഗേറ്റിനു പുറത്ത് ഇരുവരും പ്രതിഷേധം ആരംഭിച്ചു. 

തുടര്‍ന്ന്, ഗേറ്റിനു വെളിയിലെത്തിയ യുവാവിനെ മുന്‍ ഭാര്യമാരും അവരുടെ ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. 

മുന്‍ ഭര്‍ത്താവിനെതിരെ രണ്ട് യുവതികളും സുലുര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കിയിട്ടുണ്ട്.