close

News WrapGet Handpicked Stories from our editors directly to your mailbox

മോദിയുടെ ജന്മദിനത്തില്‍ സ്വര്‍ണ്ണ കിരീടമണിഞ്ഞ് ഹനുമാന്‍!!

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ ഏറ്റവും വിലപ്പെട്ട സമ്മാനം ലഭിച്ചത് ആര്‍ക്കെന്നറിയേയെണ്ടേ? അത് മറ്റാര്‍ക്കുമല്ല, വാരണാസി സങ്കട് മോചന്‍ ക്ഷേത്രത്തിലെ പ്രതിഷ്ടയായ ഹനുമാനാണ്  1.25 കിലോയുടെ സ്വര്‍ണ്ണ കിരീടം സമ്മാനമായി ലഭിച്ചത്.

Sheeba George | Updated: Sep 17, 2019, 05:47 PM IST
മോദിയുടെ ജന്മദിനത്തില്‍ സ്വര്‍ണ്ണ കിരീടമണിഞ്ഞ് ഹനുമാന്‍!!

വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ ഏറ്റവും വിലപ്പെട്ട സമ്മാനം ലഭിച്ചത് ആര്‍ക്കെന്നറിയേയെണ്ടേ? അത് മറ്റാര്‍ക്കുമല്ല, വാരണാസി സങ്കട് മോചന്‍ ക്ഷേത്രത്തിലെ പ്രതിഷ്ടയായ ഹനുമാനാണ്  1.25 കിലോയുടെ സ്വര്‍ണ്ണ കിരീടം സമ്മാനമായി ലഭിച്ചത്.

മോദിയും ഇന്ത്യയുടെ ഭാവിയും സ്വര്‍ണ്ണം പോലെ തിളങ്ങുമെന്നാണ് ഹനുമാന് സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ച ഭക്തന് അവകാശപ്പെടുന്നത്.

മോദിയുടെ മണ്ഡലമായ വരാണാസി സ്വദേശിയായ അരവിന്ദ് സിംഗ് എന്നയാളാണ് വരാണാസി സങ്കട് മോചന്‍ക്ഷേത്രത്തില്‍ സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ചത്. നരേന്ദ്ര മോദി രണ്ടാം വട്ടം അധികാരത്തിലെത്തിയാല്‍ ഹനുമാന് സ്വര്‍ണ്ണ കിരീടം സമര്‍പ്പിക്കാമെന്ന് പൊതു തിരഞ്ഞെടുപ്പിന് മുന്‍പ് നേര്‍ച്ച നേര്‍ന്നിരുന്നതായും അരവിന്ദ് സിംഗ് പറഞ്ഞു.

"കഴിഞ്ഞ 75 വര്‍ഷത്തോളം സാധിക്കാതിരുന്ന രാജ്യത്തിന്‍റെ വളര്‍ച്ച സാധ്യമാക്കിയത് മോദിയാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ ജന്മദിനത്തില്‍ സ്വര്‍ണ്ണ കിരീടം സമര്‍പ്പിക്കുന്നത്. മോദിയും ഇന്ത്യയുടെ ഭാവിയും സ്വര്‍ണ്ണം പോലെ തിളങ്ങു൦. കാശിയിലെ ജനങ്ങളുടെ ആദരവാണ് ഈ സ്വര്‍ണ്ണ കിരീടം' അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് നിരവധി പരിപാടികളാണ് രാജ്യത്താകമാനം നടക്കുന്നത്. മോദി  തന്‍റെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ ജന്മദിന ആഘോഷത്തോടനുബന്ധിച്ച് നിരവധി പരിപാടികളില്‍ പങ്കെടുത്തു.