ന്യൂഡല്‍ഹി: പൗരത്വ നിയമ  ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍  സമരം ചെയ്യുന്നവര്‍ക്ക് എതിരെ വീണ്ടും വെടിവെയ്പ്പ്.ഷഹീന്‍ ബാഗില്‍ വെടിവെച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.സിഎഎ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന വേദിക്ക് പിന്നിലെത്തിയാണ് ഒരാള്‍ ആകാശത്തേക്ക് വെടിവച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ഥലത്തുണ്ടായിരുന്നവര്‍ ഉടന്‍തന്നെ അയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.വൈകീട്ട് 4.53നാണ് സംഭവം.ഇയാള്‍ ആകാശത്തേയ്ക്ക് രണ്ട് റൗണ്ട് വെടിവെയ്ക്കുകയായിരുന്നു . വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.


ഇവിടെ കഴിഞ്ഞ ദിവസം ഒരു പ്രാദേശിക കോണ്‍ട്രാക്ടര്‍ തോക്കുമായെത്തി സമരം അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.


 


നേരത്തെ ജാമിയ മിലിയ വിദ്യാര്‍ഥികള്‍ക്ക് നേരെ യുവാവ് വെടിയുതിര്‍ത്തിരുന്നു.ഈ സംഭവത്തില്‍ പോലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന ആരോപണം ഉയര്‍ന്നിരുന്നു.ജാമിയ വെടിവെയ്പ്പില്‍ അറെസ്റ്റ്‌ ചെയ്ത് ആളുടെ പേരില്‍ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.