മോദി വീണ്ടും പ്രധാനമന്ത്രിയാകണം; യുവാവ് രാജിവച്ചത് സിഡ്നിയിലെ ജോലി!!

ഈസ്റ്റര്‍, റംസാന്‍ അവധി കാരണം എയര്‍പോര്‍ട്ടില്‍ വലിയ തിരക്കാണെന്ന് കാണിച്ച് വിമാനത്താവള അധികൃതര്‍ അവധി നീട്ടി നല്‍കിയില്ല. 

Updated: Apr 17, 2019, 02:38 PM IST
മോദി വീണ്ടും പ്രധാനമന്ത്രിയാകണം; യുവാവ് രാജിവച്ചത് സിഡ്നിയിലെ ജോലി!!

ന്ത്യയൊട്ടാകെ ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ തിരക്കിലാണ്. അടുത്ത അഞ്ചു കൊല്ലം ആര് ഭരിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാജ്യം.

ഇതിനിടെ, നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിച്ച് യുവാവ് ചെയ്ത കാര്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

വോട്ട് ചെയ്യാനായി ഓസ്ട്രേലിയയിലെ സിഡ്‍നി വിമാനത്താവളത്തിലെ സ്ക്രീനി൦ഗ് ഓഫീസര്‍ ജോലി രാജിവച്ചാണ് നാല്‍പത്തിയൊന്നുകാരനായ  സുധീന്ദ്ര ഹെബ്ബാര്‍ മോദിയോടും ബിജെപിയോടുമുള്ള ആരാധന പ്രകടിപ്പിച്ചത്. 

ഏപ്രില്‍ അഞ്ച് മുതല്‍ 12 വരെയായിരുന്നു ഹെബ്ബാറിന് അവധി ലഭിച്ചത്. എന്നാല്‍, വോട്ട് ചെയ്യണമെങ്കില്‍ അവധി നീട്ടണമായിരുന്നു. 

ഈസ്റ്റര്‍, റംസാന്‍ അവധി കാരണം എയര്‍പോര്‍ട്ടില്‍ വലിയ തിരക്കാണെന്ന് കാണിച്ച് വിമാനത്താവള അധികൃതര്‍ അവധി നീട്ടി നല്‍കിയില്ല. 

അങ്ങനെയാണ് ജോലി ഉപേക്ഷിക്കാന്‍ ഹെബ്ബാര്‍ തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മേയ് 23 വരെ ഇന്ത്യയില്‍ തുടരാനാണ് ഹെബ്ബാറിന്‍റെ തീരുമാനം. 

ഓസ്ട്രേലിയയില്‍ സ്ഥിരതാമസത്തിനുള്ള അര്‍ഹതയുള്ള വ്യക്തിയായതിനാല്‍ മറ്റൊരു ജോലി എളുപ്പത്തില്‍ ഹെബ്ബാറിനു ലഭിക്കും.

സിഡ്‍നിയില്‍ എല്ലാവരും ഇന്ത്യയെ പുകഴ്‍ത്തുകയാണെന്നും ഇതിന് കാരണം നരേന്ദ്രമോദിയാണെന്നും സുധീന്ദ്ര വിശ്വസിക്കുന്നു. 

അതിര്‍ത്തിയില്‍ പോകാന്‍ കഴിഞ്ഞില്ലെന്നും അതിന് പകരം ജനാധിപത്യ അവകാശം വിനിയോഗിക്കുകയാണ് താന്‍ ചെയ്യുന്നതെന്നും ഇയാള്‍ പറയുന്നു.