ജേഷ്ഠന്‍റെ ജീന്‍സ് ധരിച്ച അനുജന് ദാരുണ അന്ത്യം!

നാട്ടുകാര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സംഭവ സ്ഥലത്തെത്തിയ പൊലീസാണ് സുരേന്ദ്രയെ ആശുപത്രിയിലെത്തിച്ചത്

Last Updated : Aug 25, 2018, 12:23 PM IST
ജേഷ്ഠന്‍റെ ജീന്‍സ് ധരിച്ച അനുജന് ദാരുണ അന്ത്യം!

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ജീന്‍സ് മാറി ധരിച്ച അനുജനെ ജേഷ്ഠന്‍ കുത്തികൊന്നു. അലഹബാദിലെ താര്‍വായില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. 

ജേഷ്ഠനായ രാജേന്ദ്രയുടെ ജീന്‍സ് അനുജന്‍ സുരേന്ദ്ര മാറി അണിഞ്ഞതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനൊടുവിലാണ് കൊലപാതകം നടന്നത്. വഴക്ക് രൂക്ഷമായതോടെ ജേഷ്ഠന്‍ അനുജനെ കത്തികൊണ്ട് നിരവധി തവണ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നാട്ടുകാര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സംഭവ സ്ഥലത്തെത്തിയ പൊലീസാണ് സുരേന്ദ്രയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, ജീവന്‍ രക്ഷിക്കാനായില്ല. 

കൊലയ്ക്ക് ഉപയോഗിച്ച കത്തി സംഭവ സ്ഥലത്തുന്നിന്ന് കണ്ടെത്തിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ രാജേന്ദ്രക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതപ്പെടുത്തിയതായി അലഹബാദ് സീനിയര്‍ പൊലീസ് സൂപ്രണ്ട് നിതിന്‍ തിവാരി പറഞ്ഞു.
 

 

Trending News