ഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്ക്കു നേരെ ഷൂ വലിച്ചെറിഞ്ഞ സംഭവത്തിൽ അഭിഭാഷകനായ രാകേഷ് കിഷോറിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി. സുപ്രീം കോടതി ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ, അറ്റോർണി ജനറൽ ആർ വെങ്കിട്ട രമണിയാണ് അനുമതി നൽകിയത്.
നടപടി വേണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിട്ടും, നടപടിയുമായ് മുന്നോട്ട് പോകുന്നത് അഭിഭാഷകന് പ്രശസ്തി നൽകുകയല്ലേ എന്ന് കോടതി ചോദിച്ചു. എന്നാൽ, സമൂഹ മാധ്യമങ്ങളിലൂടെ സുപ്രീം കോടതിയെ അഭിഭാഷകൻ അപകീർത്തിപ്പെടുത്തുകയാണെന്ന് ബാർ അസോസിയേഷൻ അറിയിച്ചു. തുടർന്ന ദീപാവലിക്ക ശേഷം ഹർജി പരിഗണിക്കാമെന്ന് ജസ്റ്റിസ്മാരായ സൂര്യ കാന്ത്, ജോയ് മാല ബാഗ്ചി എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഒക്ടോബർ ആറിന് സുപ്രീംകോടതി നടപടിക്രമങ്ങൾക്കിടെ 71 കാരനായ രാകേഷ് കിഷോർ ജസ്റ്റിസ് ബി ആർ ഗവായിക്ക് നേരെ ഷൂ എറിഞ്ഞു. മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്ര സമുച്ചയത്തിൽ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലെ വാദം കേൾക്കുന്നതിനിടെ, ചീഫ് ജസ്റ്റിസിൻ്റെ പരാമർശങ്ങളിലെ അഭിഭാഷകൻ്റെ അതൃപ്തിയാണ് അക്രമത്തിലേക്ക് നയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









