Mangaluru Mob Lynching: മം​ഗളൂരുവിലെ ആൾക്കൂട്ടക്കൊല; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

വയനാട് പുൽപ്പള്ളി സ്വദേശി അഷ്റഫ് ആണ് മം​ഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്.     

Written by - Zee Malayalam News Desk | Last Updated : May 1, 2025, 04:01 PM IST
  • മംഗളുരു റൂറൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശിവകുമാർ, ഹെഡ് കോൺസ്റ്റബിൾ ചന്ദ്ര, കോൺസ്റ്റബിൾ യല്ലയിങ്ക എന്നിവർക്കാണ് സസ്പെൻഷൻ.
  • ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റ് വഴിയിൽ കിടന്ന അഷ്‌റഫിനെ പൊലീസ് ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന ആരോപണത്തിന് പിന്നാലെയാണ് നടപടി.
Mangaluru Mob Lynching: മം​ഗളൂരുവിലെ ആൾക്കൂട്ടക്കൊല; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

മംഗളുരു: പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ച് മലയാളി യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊന്ന സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ. മംഗളുരു റൂറൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശിവകുമാർ, ഹെഡ് കോൺസ്റ്റബിൾ ചന്ദ്ര, കോൺസ്റ്റബിൾ യല്ലയിങ്ക എന്നിവർക്കാണ് സസ്പെൻഷൻ. ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റ് വഴിയിൽ കിടന്ന അഷ്‌റഫിനെ പൊലീസ് ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന ആരോപണത്തിന് പിന്നാലെയാണ്  നടപടി. 

Add Zee News as a Preferred Source

മൃതദേഹം ടാർപ്പോളിൻ ഷീറ്റിട്ട് മൂടിയ ശേഷം 2 മണിക്കൂർ ദേഹം വഴിയിൽ കിടത്തി. ആദ്യം റിപ്പോർട്ട് ചെയ്തത് അസ്വാഭാവിക മരണം എന്ന് മാത്രമാണ്. പിന്നീട് 3 ദിവസം കഴിഞ്ഞാണ് ആൾക്കൂട്ട കൊലപാതകമെന്ന വകുപ്പ് ചുമത്തി കേസെടുത്തത്. കൃത്യ വിലോപത്തിനും ആൾക്കൂട്ടക്കൊലയെന്ന വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്യാതിരുന്നതും ചൂണ്ടിക്കാട്ടിയാണ് മൂന്ന് പേരെയും സസ്പെൻഡ് ചെയ്തത്. 

Also Read: Pahalgam Terror Attack: 'നാലിടങ്ങൾ നിരീക്ഷിച്ചു, തിരഞ്ഞെടുത്തത് ബൈസരണ്‍വാലി'; പഹൽ​ഗാം ഭീകരാക്രമണത്തിൽ കൂടുതൽ വെളിപ്പെടുത്തൽ

സംഭവത്തിൽ 19 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.  ആൾക്കൂട്ട ആക്രമണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. 15 പേരെ അറസ്റ്റ് ചെയ്തു. വയനാട് പുൽപ്പള്ളി സ്വദേശി അഷ്റഫ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വർഷങ്ങളായി മാനസിക പ്രശ്നങ്ങൾ നേരിടുന്ന ആളാണ് അഷ്റഫ് എന്നാണ് ബന്ധുക്കൾ പറഞ്ഞത്. 

ഏപ്രിൽ 27നാണ് സംഭവം നടന്നത്. മർദ്ദനത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം. അടിയന്തരമായി വൈദ്യസഹായം ലഭിച്ചിരുന്നെങ്കിൽ ഇയാളുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കുഡുപ്പുവിലെ ക്ഷേത്രത്തിന് സമീപം പ്രാദേശിക ക്രിക്കറ്റ് മത്സരം കാണാനെത്തിയപ്പോഴാണ് അഷ്റഫ് ആൾക്കൂട്ട മർദ്ദനമേറ്റ് മരിച്ചത്. മത്സരത്തിനിടെ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതാണ് ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ 103(2), 115(2), 189(2), 190, 191(1), 191(3), 240 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News