തീരുമാനത്തില്‍ മാറ്റമില്ല‍; പുതിയ അധ്യക്ഷനെ ഒരു മാസത്തിനകം കണ്ടെത്താന്‍ നിര്‍ദ്ദേശം

മന്‍ മോഹന്‍ സിംഗിനെ പോലെയുള്ള മുതിര്‍ന്ന നേതാക്കളിലാരെങ്കിലും ആയിരിക്കും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് വരികയെന്നാണ് സൂചന. 

Last Updated : May 29, 2019, 11:35 AM IST
തീരുമാനത്തില്‍ മാറ്റമില്ല‍; പുതിയ അധ്യക്ഷനെ ഒരു മാസത്തിനകം കണ്ടെത്താന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തിരിച്ചടിയെ തുടര്‍ന്ന്‍ അധ്യക്ഷസ്ഥാനം രാജി വയ്ക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലാതെ രാഹുല്‍ ഗാന്ധി. മുതിര്‍ന്ന നേതാക്കള്‍ അനുനയ ചര്‍ച്ചകള്‍ നടത്തിയിട്ടും രാഹുലിനെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നാണ് സൂചന.

രാഹുല്‍ ഗാന്ധിയുടെ ഈ കടുംപിടുത്തം തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി നേരിട്ട സാഹചര്യത്തിലാണ് പാര്‍ട്ടി നേതൃസ്ഥാനം ഒഴിയാന്‍ രാഹുല്‍ സന്നദ്ധത പ്രകടിപ്പിച്ചത്. 

പാര്‍ട്ടിയെ നയിക്കാന്‍ വേറെ ആള് വരട്ടെയെന്ന നിലപാടാണ് രാഹുല്‍ കൈക്കൊണ്ടിരിക്കുന്നത്. ഒരു മാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നാണ് രാഹുല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് സൂചന.

ഇതോടെ മന്‍ മോഹന്‍ സിംഗിനെ പോലെയുള്ള മുതിര്‍ന്ന നേതാക്കളിലാരെങ്കിലും ആയിരിക്കും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് വരികയെന്നാണ് സൂചന.   

തിരഞ്ഞെടുപ്പ് ഫലം എത്തിയതിന് പിന്നാലെ ചേര്‍ന്ന വര്‍ക്കിംഗ് കമ്മിറ്റിയിലാണ് രാഹുല്‍ ഗാന്ധി രാജി വെയ്ക്കാനുള്ള തീരുമാനം അറിയിച്ചത്. എന്നാല്‍ രാഹുലിന്‍റെ തീരുമാനത്തെ കോണ്‍ഗ്രസ് നേതൃത്വം തള്ളിക്കളഞ്ഞിരുന്നു. 

രാഹുല്‍ രാജി സന്നദ്ധത അറിയിച്ചതു മുതല്‍ തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നിരവധി സന്ദേശങ്ങളാണ് പാര്‍ട്ടി നേതൃത്വത്തിനും രാഹുലിനും ലഭിച്ചു കൊണ്ടിരിക്കുന്നത്.

Trending News