പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്ത് ഈ മാസം 30 ന് ആരംഭിക്കും

പൊതുജനങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അയക്കാനായി ഒരു ടോള്‍ ഫ്രീ നമ്പര്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. 

Last Updated : Jun 16, 2019, 03:04 PM IST
പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്ത് ഈ മാസം 30 ന് ആരംഭിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിവാര റേഡിയോ പരിപാടിയായ മന്‍ കീ ബത്തിന്‍റെ സംപ്രേക്ഷണം പുനരാരംഭിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് അവസാനമായി കഴിഞ്ഞ ഫെബ്രുവരിയിലാണ് പരിപാടി സംപ്രേക്ഷണം ചെയ്തത്.

ഈ മാസം 30 ന് പരിപാടി വീണ്ടും ആരംഭിക്കും. പൊതുജനങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അയക്കാനായി ഒരു ടോള്‍ ഫ്രീ നമ്പര്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. 

 

 

1800 11 7800 എന്ന നമ്പറിലേക്ക് പൊതുജനങ്ങള്‍ക്ക് സന്ദേശം അയക്കാം. ഈ മാസം 11 മുതല്‍ 26 വരെയാണ് സന്ദേശങ്ങള്‍ക്കായി ഈ ഫോണ്‍ ലൈന്‍ ലഭ്യമാകുക. www.mygov.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുകയാണെങ്കില്‍ 29 ന് രാത്രി 11.45 വരെ പൊതുജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുമായി ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കാനുള്ള അവസരമുണ്ട്.

മന്‍ കീ ബാത്തിന്റെ 54 മത്തെ എപ്പിസോഡാണ് ജൂണ്‍ 30 ന് സംപ്രേക്ഷണം ചെയ്യുന്നത്. രാവിലെ 11 മണിക്കാണ് പരിപാടിയുടെ സംപ്രേക്ഷണം. എല്ലാ മാസത്തിലേയും അവസാനത്തെ ഞായറാഴ്ചയാണ് ആകാശവാണിയിലൂടെ പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. 2014 ഒക്ടോബര്‍ 3 മുതലാണ് മന്‍ കീ ബാത്ത് സംപ്രേക്ഷണം ആരംഭിച്ചത്.

Trending News