#MannKiBaat: ഹുനാര്‍ ഖട്ടിനെ സാമുദായിക ഐക്യത്തെ പ്രശംസിച്ച് പ്രധാനമന്ത്രി

വിവിധ വിഷയങ്ങളെ ചൊല്ലി തലസ്ഥാനത്തെ പ്രക്ഷോഭ കേന്ദ്രമാക്കാന്‍ കടുത്ത ശ്രമം നടക്കുന്നതിനിടെ രാജ്യത്തെ സാംസ്‌ക്കാരിക ഐക്യം കാത്തുസൂക്ഷിക്കുന്ന ഹുനാര്‍ ഖട്ടിനെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കീ ബാത്തിലൂടെ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചത്.    

Last Updated : Feb 23, 2020, 04:08 PM IST
  • വിവിധ വിഷയങ്ങളെ ചൊല്ലി തലസ്ഥാനത്തെ പ്രക്ഷോഭ കേന്ദ്രമാക്കാന്‍ കടുത്ത ശ്രമം നടക്കുന്നതിനിടെ രാജ്യത്തെ സാംസ്‌ക്കാരിക ഐക്യം കാത്തുസൂക്ഷിക്കുന്ന ഹുനാര്‍ ഖട്ടിനെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കീ ബാത്തിലൂടെ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചത്.
#MannKiBaat: ഹുനാര്‍ ഖട്ടിനെ സാമുദായിക ഐക്യത്തെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ  ഹുനാര്‍ ഖട്ടിലെ സാമുദായിക ഐക്യത്തെ മന്‍ കി ബാത്തില്‍ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

വിവിധ വിഷയങ്ങളെ ചൊല്ലി തലസ്ഥാനത്തെ പ്രക്ഷോഭ കേന്ദ്രമാക്കാന്‍ കടുത്ത ശ്രമം നടക്കുന്നതിനിടെ രാജ്യത്തെ സാംസ്‌ക്കാരിക ഐക്യം കാത്തുസൂക്ഷിക്കുന്ന ഹുനാര്‍ ഖട്ടിനെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കീ ബാത്തിലൂടെ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചത്. 

വളരെ ചെറിയ ഒരു പ്രദേശത്ത് ഭാരതത്തിലെ എല്ലാ പ്രദേശത്തേയും വസ്തുക്കളുടെ വില്‍പ്പന നടത്തുന്ന സുന്ദര ദൃശ്യം താന്‍ നേരില്‍ കണ്ടുവെന്നും ഇത് നമ്മുടെ രാജ്യത്തിന്‍റെ വിശാലമായ സംസ്‌കാരം, കല, തൊഴില്‍, വേഷം, ഭക്ഷണം എല്ലാം നമുക്ക് മുന്നില്‍ തുറന്നിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

പരമ്പരാഗത വസ്ത്രങ്ങള്‍, ശില്‍പ്പകല വിളിച്ചോതുന്ന വസ്തുക്കള്‍, പിച്ചള പാത്രങ്ങള്‍, തുകലുല്‍പ്പന്നങ്ങള്‍, പരമ്പരാഗത ചിത്രങ്ങള്‍, വിവിധ സംഗീത ഉപകരണങ്ങള്‍ എല്ലാം ഒരിടത്ത് കാണാനും വാങ്ങിക്കുവാനും സാധിക്കുന്നു. ഈ പരിശ്രമത്തിന് ഇതിന്‍റെ നടത്തിപ്പുകാരെ താന്‍ പ്രശംസിക്കുന്നതായും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പറഞ്ഞു.

ഹുനാര്‍ ഖട്ടിലെ പരിശ്രമങ്ങള്‍ക്ക് പിന്നിലെല്ലാം മഹിളകളുടെ കൈകളാണെന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഒരു ദിവ്യാംഗയായ വനിത സ്വന്തം പരിശ്രമത്താല്‍ ധനംസമ്പാദിച്ച് വീടുവരെ വച്ചതായി സ്വന്തം അനുഭവം പങ്കുവച്ചത് പ്രചോദനം നല്‍കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Trending News