ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റിനെ സുരക്ഷാസേന വധിച്ചു. ദാന്തേവാഡ ബിജാപൂര്‍ അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലിലാണ് വനിതാ മാവോയിസ്റ്റിനെ സുരക്ഷാ സേന വധിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. അതിര്‍ത്തിമേഖലയില്‍ മാവോയിസ്റ്റ് നേതാക്കളെത്തിയെന്ന രഹസ്യ വിവരത്തേ തുടര്‍ന്നാണ് സേന ഇവിടെ എത്തിയത്.
സർക്കാർ തലയ്ക്ക് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് രേണുകയാണ് കൊല്ലപ്പെട്ടത്. സ്ഥലത്തുനിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തു. മാവോയിസ്റ്റ് സംഘം ഉപയോഗിച്ചുകൊണ്ടിരുന്ന സ്‌ഫോടക വസ്തുക്കളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഓട്ടോമാറ്റിക് ഇന്‍സാസ് റൈഫിളാണ് കൊല്ലപ്പെട്ടവരില്‍ നിന്ന് പോലീസ് കണ്ടെത്തിയത്. ഇതോടെ ഈ വര്‍ഷം മാത്രം ഛത്തീസ്ഗഡില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 135 ആയി.
കഴിഞ്ഞ വര്‍ഷം 219 മാവോയിസ്റ്റുകളാണ് ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് പോലീസ് വിശദമാക്കുന്നത്. രാവിലെ 9 മണിയോടെ മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിലിന് ഇറങ്ങിയ സുരക്ഷാ സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









