Goa Night Club Fire Accident: ഗോവയിലെ നിശാ ക്ലബ്ബിൽ വൻ തീപിടിത്തം; 23 മരണം, അപകടം ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്

​ഗോവയിലെ നിശാ ക്ലബിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ വിനോദസ‍ഞ്ചാരികളും ഉൾപ്പെടുന്നതായാണ് വിവരം.  

Written by - Karthika V | Last Updated : Dec 7, 2025, 07:10 AM IST
  • മുതിർന്ന് പൊലീസ് ഉദ്യോഗസ്ഥരും ഡിജിപിയും സംഭവ സ്ഥലത്ത് എത്തിയിരുന്നു.
  • ക്ലബിന്റെ താഴത്തെ നിലയിലെ അടുക്കളയിലും പരിസരത്തുമായാണ്ണ് തീ പടർന്നത്.
Goa Night Club Fire Accident: ഗോവയിലെ നിശാ ക്ലബ്ബിൽ വൻ തീപിടിത്തം; 23 മരണം, അപകടം ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്

അർപോറ: ഗോവയിലെ അർപോറയിലെ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ 23 പേർ കൊല്ലപ്പെട്ടു. നോർത്ത് ​ഗോവ ബാഗയിലെ ബിർച്ച് ബൈ റോമിയോ ലേൻ എന്ന ക്ലബിൽ ശനിയാഴ്ച അർധരാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് നി​ഗമനം. മരിച്ചവരിൽ കൂടുതലും ക്ലബിലെ ജീവനക്കാരാണെന്നാണ് വിവരം. മരിച്ചവരിൽ മൂന്ന് സ്ത്രീകളും 20 പുരുഷന്മാരും ഉൾപ്പെടുന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Add Zee News as a Preferred Source

മുതിർന്ന് പൊലീസ് ഉദ്യോഗസ്ഥരും ഡിജിപിയും സംഭവ സ്ഥലത്ത് എത്തിയിരുന്നു. ക്ലബിന്റെ താഴത്തെ നിലയിലെ അടുക്കളയിലും പരിസരത്തുമായാണ്ണ് തീ പടർന്നത്. അടുക്കളയുടെ പരിസരത്ത് നിന്നാണ് മൃതദേഹങ്ങൾ കൂടുതലും കണ്ടെടുത്തതും. അതുകൊണ്ട് തന്നെ ഇവരെല്ലാം ക്ലബിലെ ജീവനക്കാരാണെന്ന വിലയിരുത്തലിലാണ് പോലീസ്. വിനോദസഞ്ചാരികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും എംഎൽഎ മൈക്കൽ ലോബോയും സ്ഥലത്തെത്തിയിരുന്നു.

 

Also Read: IndiGo Airlines: 'റീഫണ്ട് നടപടികൾ ഞായറാഴ്ച രാത്രി 8 മണിയോടെ പൂർത്തിയാക്കണം'; ഇൻഡിഗോയ്ക്ക് അന്ത്യശാസനം നല്‍കി കേന്ദ്രസർക്കാ

സംഭവത്തിൽ വ്യക്തമായ അന്വേഷണം ഉണ്ടാകുമെന്നും ഉത്തരവാദികൽക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയുമായി സംസാരിച്ചു. ദുരിതബാധിതർക്ക് സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി മോദിയെ അറിയിച്ചു. 

 

"ഗോവയിലെ അർപോറയിലുണ്ടായ തീപിടിത്തം അങ്ങേയറ്റം ദുഃഖകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കൊപ്പമാണ് എന്റെ ചിന്തകൾ. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തുമായി സ്ഥിതിഗതികൾ സംസാരിച്ചു. ദുരിതബാധിതർക്ക് സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ സഹായവും നൽകുന്നു" പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News