'അദ്ദേഹത്തിന് നല്ലത് എന്താണോ ദൈവം അതു ചെയ്യട്ടെ...' പ്രാര്‍ഥനയുമായി പ്രണബ് മുഖര്‍ജിയുടെ മകള്‍

ശസ്ത്രക്രിയയ്ക്കു ശേഷം അത്യാസന്ന നിലയില്‍ ഡല്‍ഹി ആര്‍മി ആശുപത്രിയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി (Pranab Mukherjee) ക്കായി പ്രാര്‍ഥനയുമായി മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി...

Last Updated : Aug 12, 2020, 04:59 PM IST
  • പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു
  • മസ്തിഷ്‌കത്തിലെ ശസ്ത്രക്രിയയ്ക്കു ശേഷം വെന്റിലേറ്റര്‍ സഹായത്തിലാണ് കഴിയുന്നത്
  • പ്രണബ് മുഖര്‍ജിക്കായി പ്രാര്‍ഥനയുമായി മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി...
  • അദ്ദേഹത്തിന് നല്ലത് എന്താണോ അതു ദൈവം ചെയ്യട്ടെ......
'അദ്ദേഹത്തിന് നല്ലത് എന്താണോ ദൈവം അതു ചെയ്യട്ടെ...' പ്രാര്‍ഥനയുമായി പ്രണബ് മുഖര്‍ജിയുടെ  മകള്‍

ന്യൂഡല്‍ഹി: ശസ്ത്രക്രിയയ്ക്കു ശേഷം അത്യാസന്ന നിലയില്‍ ഡല്‍ഹി ആര്‍മി ആശുപത്രിയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി (Pranab Mukherjee) ക്കായി പ്രാര്‍ഥനയുമായി മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി...

അദ്ദേഹത്തിന് നല്ലത് എന്താണോ അതു ദൈവം ചെയ്യട്ടെയെന്നായിരുന്നു  ശര്‍മിഷ്ഠയുടെ കുറിപ്പ് ... 

''കഴിഞ്ഞ വര്‍ഷം ആഗസ്റ്റ്  8 ന്  എന്‍റെ  ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമായിരുന്നു. അന്നാണ് അച്ഛന്‍ ഭാരതരത്‌ന സ്വീകരിച്ചത്. കൃത്യം ഒരു വര്‍ഷത്തിനു ശേഷം അദ്ദേഹം ഗുരുതരമായ അസുഖബാധിതന്‍ ആയിരിക്കുന്നു. അദ്ദേഹത്തിന് നല്ലത് എന്താണോ അതു ദൈവം ചെയ്യട്ടെ. സന്തോഷവും സന്താപവും ഒരുപോലെ സ്വീകരിക്കുന്നതിനുള്ള കരുത്ത് എനിക്കുണ്ടാവട്ടെ'',  ശര്‍മിഷ്ഠ കുറിച്ചു.

അതേസമയം, പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില പുരോഗതിയില്ലെന്നാണ്  ഡോക്ടര്‍മാര്‍ ചൊവ്വാഴ്ച വൈകിട്ട്  പുറത്തിറക്കിയ  മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. 

മസ്തിഷ്‌കത്തിലെ ശസ്ത്രക്രിയയ്ക്കു ശേഷം അദ്ദേഹത്തിന്‍റെ ആരോഗ്യനില  ഗുരുതരമായിതന്നെ തുടരുകയാണ്  എന്നും  വെന്റിലേറ്റര്‍ സഹായത്തിലാണ് കഴിയുന്നത് എന്നുമാണ്  ഡോക്ടര്‍മാര്‍ അറിയിച്ചത്.

Also read; മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്ക് COVID 19

തലച്ചോറില്‍ രക്തം കട്ടപിടിച്ച നിലയില്‍ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.  കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിലൂടെ തലച്ചോറില്‍ കട്ടപിടിച്ച രക്തം നീക്കിയിരുന്നു. 

അതേസമയം,  പ്രണബ് മുഖര്‍ജിയുടെ   പൈതൃക ഗ്രാമത്തില്‍ അദ്ദേഹത്തിനായി പ്രത്യേക പ്രാര്‍ത്ഥനകല്‍ നടക്കുകയാണ്.  8 4 കാരനായ പ്രണബ് മുഖര്‍ജിതന്നെയാണ് തനിക്ക് കോവിഡ്‌  സ്ഥിരീകരിച്ച വിവരം ട്വീറ്റിലൂടെ അറിയിച്ചത്...

 

 

 

More Stories

Trending News