കശ്മീര്‍ വിഷയത്തില്‍ കേന്ദ്രത്തിന് പിന്തുണ; നിലപാട് വ്യക്തമാക്കി മായാവതി

ജമ്മു-കശ്മീര്‍ സംസ്ഥാനത്തെ വിഭജിക്കാനുള്ള മോദി സര്‍ക്കാര്‍ തീരുമാനത്തെ ബി.എസ്.പി പിന്തുണച്ചിരുന്നു. ഇത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു.

Last Updated : Aug 6, 2019, 07:30 PM IST
കശ്മീര്‍ വിഷയത്തില്‍ കേന്ദ്രത്തിന് പിന്തുണ; നിലപാട് വ്യക്തമാക്കി മായാവതി

ന്യൂഡല്‍ഹി: ജമ്മു-കശ്മീര്‍ സംസ്ഥാനത്തെ വിഭജിക്കാനുള്ള മോദി സര്‍ക്കാര്‍ തീരുമാനത്തെ ബി.എസ്.പി പിന്തുണച്ചിരുന്നു. ഇത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു.

എന്നാല്‍, എന്ത് കൊണ്ടാണ് ബിഎസ്പി അത്തരമൊരു തീരുമാനം എടുത്തതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പാര്‍ട്ടി അദ്ധ്യക്ഷ മായാവതി.

ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ റദ്ദ് ചെയ്ത് രാജ്യത്തെ ഭരണഘടനയുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതി നടപ്പിലാക്കണമെന്നത് ദീര്‍ഘകാലമായിട്ടുള്ള ആവശ്യമാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനത്തിന്‍റെ ഗുണം അവിടത്തെ ആളുകള്‍ക്ക് ലഭിക്കുമെന്നാണ് ബിഎസ്പി പ്രതീക്ഷിക്കുന്നത്. ജമ്മു കശ്മീരിലെ ലേ-ലഡാക്കിനെ പ്രത്യേക കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചപ്പോള്‍ അവിടത്തെ ബുദ്ധമത സമൂഹത്തിന്‍റെ ആവശ്യമാണ് ഇപ്പോള്‍ നിറവേറിയിരിക്കുന്നത്. ബിഎസ്പി ഈ തീരുമാനത്തേയും സ്വാഗതം ചെയ്യുന്നു. രാജ്യമെമ്പാടുമുള്ള ആളുകള്‍ പ്രത്യേകിച്ച് ബാബാ സാഹിബ്‌ ഭീംറാവു അംബേദ്കറുടെ ബുദ്ധ അനുയായികള്‍. കേന്ദ്ര തീരുമാനത്തില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും മായാവതി പറഞ്ഞു.
 
ഇന്നലെ രാജ്യസഭയില്‍ ബില്‍ ചര്‍ച്ചക്ക് വന്നപ്പോള്‍ പൂര്‍ണ്ണ പിന്തുണ എന്നായിരുന്നു ബിഎസ്പി എം.പി സതീഷ്ചന്ദ്ര പറഞ്ഞത്. യാതൊരു വിധ എതിര്‍പ്പും ബിഎസ്പി പ്രഖ്യാപിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒപ്പം, ആംആദ്മി പാര്‍ട്ടിയും സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നു.

 

Trending News