മീ ടൂ: സംവിധായകനെതിരെ ബിഗ്‌ ബോസ് മുന്‍ മത്സരാര്‍ത്ഥി!

ധരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറയുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ നിര്‍ബന്ധിക്കു൦

Last Updated : Oct 13, 2018, 03:27 PM IST
മീ ടൂ: സംവിധായകനെതിരെ ബിഗ്‌ ബോസ് മുന്‍ മത്സരാര്‍ത്ഥി!

ലച്ചിത്ര രംഗത്തും മാധ്യമ രംഗത്തും ഏറെ കോളിളക്കം സൃഷ്ടിക്കുന്ന മീ ടൂവിലൂടെ പുതിയ വെളിപ്പെടുത്തലുമായി ബിഗ്‌ ബോസ് മുന്‍ മത്സരാര്‍ത്ഥി. 

ഹിന്ദിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ്‌ ബോസിന്‍റെ ഒന്‍പതാം സീസണിലെ മത്സരാര്‍ത്ഥി മന്ദന കരിമിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ക്യാ കൂള്‍ ഹേ ഹം 3 എന്ന ചിത്രത്തിന്‍റെ സംവിധായകന്‍  ഉമേഷ്‌ ഘഡ്ജെയ്ക്കെതിരെയാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. 

ക്യാ കൂള്‍ ഹേ ഹം 3യുടെ ചിത്രീകരണ വേളകളില്‍  ശാരീരികമായും മാനസികമായും  തന്നെ പീഡിപ്പിച്ചിരുന്നു എന്നാണ് മന്ദന വെളിപ്പെടുത്തിയിരിക്കുന്നത്. 

ഉമേഷിന്‍റെ പെരുമാറ്റം കാരണമാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഭിനയ൦ നിര്‍ത്താന്‍ തീരുമാനിച്ചതെന്നും മന്ദന ആരോപിക്കുന്നു. ആ സമയത്ത് വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിച്ചതായും എന്നാല്‍ ആരോടും തുറന്നു പറയാന്‍ സാധിക്കുമായിരുന്നില്ല എന്നും മന്ദന പറയുന്നു. 

നൃത്തത്തിന്‍റെ ചുവടുകളില്‍ അവസാന നിമിഷം മാറ്റങ്ങള്‍ വരുത്തിയും സെറ്റിലേക്ക് നേരത്തെ വിളിച്ചുവരുത്തിയും ഉമേഷ്‌ തന്നെ അപമാനിച്ചിരുന്നു. 

ധരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറയുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇവയെല്ലാം എതിര്‍ത്തതിനാല്‍ നിരവധി സംവിധായകരില്‍ നിന്നും തന്നെ അകറ്റുകയും അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു- മന്ദന പറയുന്നു.

 

 

Trending News