#മീടു ക്യാമ്പയിനില്‍ വെളിപ്പെടുത്തലുമായി നടി ലക്ഷ്മി രാമകൃഷ്ണന്. സിനിമ പിആര്‍ഒ ആയ നിഖില്‍ മുരുകനെതിരെയാണ് താരത്തിന്റെ ലൈംഗീക ആരോപണം.
നിഖില്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച് പെരുമാറി എന്നാണ് താരം വെളിപ്പെടുത്തിരിക്കുന്നത്. എന്നാല്‍ അത് താന്‍ നന്നായി കൈകാര്യം ചെയ്തുവെന്നും ലക്ഷ്മി പറഞ്ഞു.
ഇക്കാര്യം താരം നേരത്തെ തന്നെ തുറന്നു പറഞ്ഞിട്ടുണ്ടെങ്കിലും നിഖിലിന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ പേര് വെളിപ്പെടുത്തേണ്ട സമയമായി എന്ന് തോന്നിയതിനാലാണ് കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തിയതെന്ന് ലക്ഷ്മി പറയുന്നു.
പലപ്പോഴും ദു:ഖം ഉള്ളിലൊതുക്കി നടന്നിട്ടുണ്ടെന്നും നിഖിലിന്റെ പേര് പറയുന്നതിന് മുമ്പ് പലവട്ടം ആലോചിച്ചുവെന്നും താരം പറയുന്നു. നിഖില്‍ തന്റെ കരിയര്‍ നശിപ്പിക്കുമോ എന്ന ഭയത്തിലാണ് ഇത്രയും നാള് മിണ്ടാതിരുന്നതെന്നും താരം പറഞ്ഞു.
എന്ത് സംഭവിച്ചാലും അത് നേരിടാനാണ് ഇപ്പോള്‍ തീരുമാനമെന്നും അയാളുടെ കാരുണ്യത്തിനായി കാത്തിരിക്കുന്ന പെണ്‍കുട്ടികളെ ഓര്‍ത്തപ്പോഴാണ് ശക്തമായി പ്രതികരിക്കാൻ തീരുമാനിച്ചതെന്ന് താരം വ്യക്തമാക്കി.
വെളിപ്പെടുത്തലിന് പിന്നാലെ നിഖില്‍ മാപ്പപേക്ഷയുമായി രംഗത്തെത്തി. ലക്ഷ്മിയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും സിനിമയിലേക്കെത്തുന്ന പുതിയ തലമുറയ്ക്ക് അവസരങ്ങള്‍ ഒരുക്കാന്‍ ശ്രദ്ധിക്കുമെന്നും നിഖില്‍ പറഞ്ഞു.