close

News WrapGet Handpicked Stories from our editors directly to your mailbox

മദ്യത്തിനും മാംസത്തിനും പൂര്‍ണ നിരോധനം!!

വാരാണസി, വൃന്ദാവൻ, അയോധ്യ, ചിത്രകൂട്, ദേവ്ബന്ധ്, ദേവശരീഫ്, നൈമിഷാരണ്യ മിശ്രിഖ് എന്നിവടങ്ങളിലാണ് നിരോധനം. 

Updated: Jun 18, 2019, 12:00 PM IST
മദ്യത്തിനും മാംസത്തിനും പൂര്‍ണ നിരോധനം!!

വാരാണസി: ഉത്തര്‍ പ്രദേശിലെ തീർഥാടന കേന്ദ്രമായ വാരാണസിയിൽ മദ്യത്തിനും മാംസത്തിനും പൂർണ നിരോധന൦. വാരാണസി ക്ഷേത്രങ്ങള്‍ക്ക് കാൽ കിലോമീറ്റർ ചുറ്റളവിലാണ് മദ്യത്തിനും മയക്കുമരുന്നിനും നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. 

കാശി വിശ്വനാഥ ക്ഷേത്രമുൾപ്പെടെ രണ്ടായിരത്തിലേറെ ക്ഷേത്രങ്ങളുള്ള വാരാണസി, രാജ്യത്തിന്‍റെ ആത്മീയ തലസ്ഥാനം എന്നാണ് അറിയപ്പെടുന്നത്.

വാരാണസി, വൃന്ദാവൻ, അയോധ്യ, ചിത്രകൂട്, ദേവ്ബന്ധ്, ദേവശരീഫ്, നൈമിഷാരണ്യ മിശ്രിഖ് എന്നിവടങ്ങളിലാണ് നിരോധനം. വാരാണസി മുനിസിപ്പൽ കോർപ്പറേഷൻ മേയർ  മൃദുല ജയ്സ്‍വാളിന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടേതാണ് തീരുമാനം. 

മദ്യവും മാംസാഹാരവും വിൽക്കുന്നതിന് നിരോധനമേർപ്പെടുത്തുമെന്ന് ഏപ്രിലിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി ​യോ​ഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു.

കൂടാതെ, വാരാണസിയിലെ കാശി വിശ്വനാഥക്ഷേത്രം, മഥുരയിൽ കൃഷ്ണന്‍റെ ജന്മസ്ഥലം, അലഹാബാദിലെ ത്രിവേണി സംഗമം എന്നിവിടങ്ങളിൽ മദ്യത്തിനു നിരോധനമേർപ്പെടുത്താൻ എക്സൈസ് വകുപ്പിനു മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. 

ക്ഷേത്രങ്ങൾക്കു സമീപം മദ്യ, മാംസാദികൾ പൂർണമായും നിരോധിച്ചുകൊണ്ട് വാരാണസി മുനിസിപ്പൽ കോർപ്പറേഷൻ രണ്ടുദിവസം മുൻപ് പ്രസ്താവനയിറക്കിയിരുന്നു.