ജെഎന്‍യുവിലെ ഇടത് വിദ്യാര്‍ഥി സംഘടനകളെ വിമര്‍ശിച്ച് മീനാക്ഷി ലേഖി എംപി

"മനുവാദ് സെ ആസാദി" എന്ന മുദ്രവാക്യം വിളിക്കുന്നവര്‍ സ്ത്രീകളുടെ അവകാശത്തെ കുറിച്ച് സംസാരിക്കുന്നു.ഇത് വിരോധാഭാസമാണെന്നും,സ്ത്രീകളുടെ അവകാശങ്ങള്‍ അംഗീകരിക്കുക എന്നതാണ് മനുവിന്‍റെ ആശയ സംഹിത,അതിനെകുറിച്ച് മനസിലാക്കാതെയാണ് ജെഎന്‍യു വിലും മറ്റും ഇടത് സംഘടനകള്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതെന്നും മീനാക്ഷി ലേഖി കുറ്റപെടുത്തി.

Last Updated : Jan 12, 2020, 02:36 AM IST
  • സമൂഹത്തില്‍ സ്ത്രീകളുടെ അവകാശത്തിനായി നിലകൊണ്ട മനുവിനെ കുറിച്ച് മനസിലാക്കാതെയാണ് ഇത്തരം പൊള്ളയായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നതെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു.സ്ത്രീകള്‍ ബഹുമാനിക്കപെടുന്ന സമൂഹമാണ് ഇന്ത്യന്‍ സമൂഹം.പൗരാണിക കാലം മുതല്‍ ഇന്ത്യന്‍ സമൂഹം സ്ത്രീകളെ ബഹുമാനിക്കുന്ന സമൂഹമായിരുന്നു.സ്ത്രീകളുടെ അവകാശങ്ങളെ അംഗീകരിക്കുന്നതായിരുന്നു മനുവിന്റെ ആശയ സംഹിത
ജെഎന്‍യുവിലെ ഇടത് വിദ്യാര്‍ഥി സംഘടനകളെ വിമര്‍ശിച്ച് മീനാക്ഷി ലേഖി എംപി

"മനുവാദ് സെ ആസാദി" എന്ന മുദ്രവാക്യം വിളിക്കുന്നവര്‍ സ്ത്രീകളുടെ അവകാശത്തെ കുറിച്ച് സംസാരിക്കുന്നു.ഇത് വിരോധാഭാസമാണെന്നും,സ്ത്രീകളുടെ അവകാശങ്ങള്‍ അംഗീകരിക്കുക എന്നതാണ് മനുവിന്‍റെ ആശയ സംഹിത,അതിനെകുറിച്ച് മനസിലാക്കാതെയാണ് ജെഎന്‍യു വിലും മറ്റും ഇടത് സംഘടനകള്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതെന്നും മീനാക്ഷി ലേഖി കുറ്റപെടുത്തി.

സമൂഹത്തില്‍ സ്ത്രീകളുടെ അവകാശത്തിനായി നിലകൊണ്ട മനുവിനെ കുറിച്ച് മനസിലാക്കാതെയാണ് ഇത്തരം പൊള്ളയായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നതെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു.സ്ത്രീകള്‍ ബഹുമാനിക്കപെടുന്ന സമൂഹമാണ് ഇന്ത്യന്‍ സമൂഹം.പൗരാണിക കാലം മുതല്‍ ഇന്ത്യന്‍ സമൂഹം സ്ത്രീകളെ ബഹുമാനിക്കുന്ന സമൂഹമായിരുന്നു.സ്ത്രീകളുടെ അവകാശങ്ങളെ അംഗീകരിക്കുന്നതായിരുന്നു മനുവിന്റെ ആശയ സംഹിത.നിരവധി സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പ്രയ്തിനിച്ചിട്ടുണ്ടെന്നും അവരെയൊന്നും കുറിച്ച് മുദ്രാവാക്യം വിളിക്കുന്നവര്‍ക്ക് അറിയില്ലെന്നും മീനാക്ഷി ലേഖി പറഞ്ഞു.

സിനു ജോസഫ്‌ രചിച്ച "വുമണ്‍ ആന്‍ഡ്‌ ശബരിമല" എന്ന പുസ്തകത്തിന്‍റെ ഡല്‍ഹിയില്‍ നടന്ന പ്രകാശന ചടങ്ങിലാണ് ബിജെപി നേതാവ് ജെഎന്‍യു സമരക്കാര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.ഇന്ത്യയുടെ പരമ്പരാഗത വിജ്ഞാന സമ്പ്രദായങ്ങളായ ആയുർവേദം, ചക്രങ്ങൾ, തന്ത്രം, ആഗമശാസ്ത്രം എന്നിവയിലൂടെ ക്ഷേത്രത്തിന്റെ സ്വഭാവം വിശദീകരിച്ച് സ്ത്രീകളുടെ കാഴ്ചപ്പാടിൽ നിന്ന് എഴുതിയതാണ് "വുമണ്‍ ആന്‍ഡ്‌ ശബരിമല" എന്ന പുസ്തകം.ശബരിമലയില്‍ എന്തുകൊണ്ട് യുവതികളെ പ്രവേശിപ്പിക്കുന്നില്ല എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ പുസ്തകം എന്ന് .പുസ്തകം എഴുതിയ സിനു ജോസഫ് പറയുന്നു.

Trending News