മെഹബൂബാ മുഫ്തിയും ഒമര്‍ അബ്ദുള്ളയും അറസ്റ്റില്‍

ശ്രീനഗറിലെ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റാണ് ഇവരെ കസ്റ്റഡിയിലാക്കാന്‍ ഉത്തരവിട്ടത്.  

Last Updated : Aug 6, 2019, 08:02 AM IST
മെഹബൂബാ മുഫ്തിയും ഒമര്‍ അബ്ദുള്ളയും അറസ്റ്റില്‍

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയത്തിന് പിന്നാലെ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയെയും മെഹബൂബാ മുഫ്തിയെയും അറസ്റ്റു ചെയ്തു.

ഞായറാഴ്ച രാത്രി മുതല്‍ വീട്ടുതടങ്കലിലായിരുന്നു ഇവരെ കരുതല്‍ തടങ്കലില്‍ വെക്കാനാണ് അറസ്റ്റ് ചെയ്തതെന്നാണ് സൂചന. പ്രത്യേക പദവി പിന്‍വലിച്ചതിന് പിന്നാലെ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായേക്കുമെന്ന് കണക്കുകൂട്ടിയാണ് ഇവരെ തടങ്കലില്‍ വെക്കുന്നതെന്നാണ് വിവരം. 

ശ്രീനഗറിലെ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റാണ് ഇവരെ കസ്റ്റഡിയിലാക്കാന്‍ ഉത്തരവിട്ടത്. കശ്മീരില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത നിലനില്‍ക്കുന്നുവെന്നും സമീപകാല പ്രവര്‍ത്തനങ്ങള്‍ ക്രമസമാധാന തകര്‍ച്ചയിലേക്ക് നയിച്ചേക്കാമെന്നും കരുതല്‍ തടങ്കലിലെടുക്കാനുള്ള ഉത്തരവില്‍ പറയുന്നു.

ഇന്നലെയാണ് ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയ ഉത്തരവിറങ്ങിയത്. ഇതിന് പിന്നാലെ ജമ്മു കശ്മീരിനെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കുന്ന ബില്ലും രാജ്യസഭയില്‍ പാസാക്കി. 

ജമ്മു കശ്മീര്‍ വിഭജന ബില്ലും പ്രത്യേക പദവി റദ്ദാക്കുന്നതിനുള്ള പ്രമേയവും ലോക്‌സഭയില്‍ ഇന്ന് അവതരിപ്പിക്കും‍. ശക്തമായ ഭൂരിപക്ഷ മുള്ളതിനാല്‍ ബില്ല് ലോക്‌സഭയില്‍ പ്രയാസം കൂടാതെ പാസാക്കാനാകും എന്ന വിശ്വാസത്തിലാണ് സര്‍ക്കാര്‍.

Trending News