Mehbooba Mufti: 'കശ്മീരിലെ യുവാക്കൾക്ക് വിഷലിപ്തമായ അന്തരീക്ഷം സൃഷ്ടിച്ചത് കേന്ദ്ര സർക്കാർ' മെഹബൂബ മുഫ്തി

ചെങ്കോട്ട സ്ഫോടനത്തിൽ വിവാദ പ്രസ്താവനയുമായി പിഡിപി (പീപ്പിൾസ് ഡെമോക്രാറ്റിക്ക് പാർട്ടി) അധ്യക്ഷ മെഹബൂബ മുഫ്തി.

Written by - Arathi N Aji | Last Updated : Nov 17, 2025, 10:52 AM IST
  • ചെങ്കോട്ട സ്ഫോടനത്തിൽ വിവാദ പ്രസ്താവനയുമായി പിഡിപി (പീപ്പിൾസ് ഡെമോക്രാറ്റിക്ക് പാർട്ടി) അധ്യക്ഷ മെഹബൂബ മുഫ്തി.
  • പിഡിപിയുടെ വർക്കിംഗ് കമ്മിറ്റി യോഗത്തിൽ സംസാരിക്കവെ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തിയത്.
 Mehbooba Mufti: 'കശ്മീരിലെ യുവാക്കൾക്ക് വിഷലിപ്തമായ അന്തരീക്ഷം സൃഷ്ടിച്ചത് കേന്ദ്ര സർക്കാർ' മെഹബൂബ മുഫ്തി

ഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ വിവാദ പ്രസ്താവനയുമായി പിഡിപി (പീപ്പിൾസ് ഡെമോക്രാറ്റിക്ക് പാർട്ടി) അധ്യക്ഷ മെഹബൂബ മുഫ്തി. 'രാജ്യത്തുടനീളം വർധിച്ചു വരുന്ന അരക്ഷിതാവസ്ഥയും, ജമ്മു കശ്മീരിലെ കേന്ദ്ര നയങ്ങളുടെ പരാജയവുമാണ് ചെങ്കോട്ട സ്ഫോടനത്തിൽ പ്രതിഫലിക്കുന്നത്. കശ്മീരിൽ എല്ലാം ശരിയാണെന്ന് കേന്ദ്ര സർക്കാർ ലോകത്തോട് പറയുന്നു. എന്നാൽ കശ്മീരിലെ പ്രശ്നങ്ങൾ ചെങ്കോട്ടക്ക് മുന്നിൽ പ്രതിധ്വനിച്ചു. കേന്ദ്ര സർക്കാർ ഹിന്ദു രാഷ്ട്രീയം കളിച്ച് വോട്ട് നേടുമ്പോൾ, രാജ്യം തെറ്റായ ദിശയിലേക്ക് പോകുന്നു. ജമ്മു കശ്മീരിലെ യുവാക്കൾക്ക് വിഷലിപ്തമായ അന്തരീക്ഷം സൃഷ്ടിച്ചത് കേന്ദ്ര സർക്കാർ ആണെന്നും മുഫ്തി ആരോപിച്ചു. 

Add Zee News as a Preferred Source

"കശ്മീരിൽ എല്ലാം ശരിയാണെന്ന് നിങ്ങൾ ലോകത്തോട് പറഞ്ഞു, പക്ഷേ കശ്മീരിലെ പ്രശ്‌നങ്ങൾ ചെങ്കോട്ടയ്ക്ക് മുന്നിൽ പ്രതിധ്വനിച്ചു. ജമ്മു കശ്മീർ സുരക്ഷിതമാക്കുമെന്ന് നിങ്ങൾ വാഗ്ദാനം ചെയ്തു, പക്ഷേ ആ വാഗ്ദാനം നിറവേറ്റുന്നതിനുപകരം, നിങ്ങളുടെ നയങ്ങൾ ഡൽഹിയെ സുരക്ഷിതമല്ലാതാക്കി."
"കേന്ദ്ര സർക്കാരിൽ എത്ര പേർ യഥാർത്ഥ ദേശീയവാദികളാണെന്ന് എനിക്കറിയില്ല. നല്ല വിദ്യാഭ്യാസമുള്ള ഒരു യുവാവ്, ഒരു ഡോക്ടർ ശരീരത്തിൽ ആർ‌ഡി‌എക്സ് ഘടിപ്പിച്ച് ആത്മഹത്യ ചെയ്യുന്നുവെങ്കിൽ, അതിനർത്ഥം രാജ്യത്ത് സുരക്ഷയില്ല എന്നാണ്. ഹിന്ദു-മുസ്ലീം രാഷ്ട്രീയം കളിച്ച് നിങ്ങൾക്ക് വോട്ട് നേടാം, പക്ഷേ രാജ്യം ഏത് ദിശയിലേക്കാണ് നീങ്ങുന്നത്?" എന്ന് പിഡിപിയുടെ വർക്കിംഗ് കമ്മിറ്റി യോഗത്തിൽ സംസാരിക്കവെ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്ത് മുഫ്തി പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Arathi N Aji

Journalist in Zee Malayalam News ...Read More

Trending News