ജക്കാർത്തയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെ ഇവർ എൻഐഎയുടെ പിടിയിലാകുകയായിരുന്നു.

മുംബൈ: മുംബൈ വിമാനത്താവളത്തിൽ നിന്നും രണ്ട് ഭീകരർ എൻഐഎയുടെ പിടിയിൽ. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ (ഐസിസ്) സ്ലീപ്പർ സെല്ലിന്റെ ഭാഗമാണിവരെന്നാണ് കരുതപ്പെടുന്നത്. 2023ലെ ഒരു കേസിൽ എൻഐഎ തിരയുന്നവരാണ് ഇവരെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയിലെ പൂനെയിൽ ഐഇഡികളുടെ നിർമ്മാണവും പരിശോധനയുമായി ബന്ധപ്പെട്ട കേസിലാണ് ഇവർ പ്രതികൾ.
ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലാകുന്നത്. അബ്ദുല്ല ഫയാസ് ഷെയ്ഖ് എന്ന ഡയപ്പർവാല, തൽഹ ഖാൻ എന്നിവരെ ഇന്നലെ രാത്രി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് പിടികൂടുന്നത്. ഇമിഗ്രേഷൻ ബ്യൂറോ ആണ് ഇവരെ ആദ്യം പിടികൂടിയത്. തുടർന്ന് എൻഐഎ സംഘം ഇവരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു. ഇരുവരും രണ്ട് വർഷത്തിലേറെയായി ഒളിവിലായിരുന്നു. മുംബൈയിലെ എൻഐഎ പ്രത്യേക കോടതി ഇവർക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ മൂന്ന് ലക്ഷം രൂപ വീതം പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേ