#മീടൂ ആരോപണം: എംജെ അക്ബറിന് ഭാര്യയുടെ പിന്തുണ

നിലവില്‍ 12 പേരാണ് അക്ബറിനെതിരെ ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്.

Last Updated : Nov 2, 2018, 04:30 PM IST
#മീടൂ ആരോപണം: എംജെ അക്ബറിന് ഭാര്യയുടെ പിന്തുണ

തിരുവനന്തപുരം: എംജെ അക്ബറിന് എതിരായ ആരോപണങ്ങള്‍ തള്ളി ഭാര്യ മല്ലികാ ജോസഫ്. മാധ്യമ പ്രവര്‍ത്തക പല്ലവി ഗൊഗോയ് ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതമെന്നും മല്ലികാ ജോസഫ്.

മീ ടൂ ആരോപണത്തില്‍ കുരുങ്ങി രാജിവെച്ച മുന്‍ കേന്ദ്രമന്ത്രി എം.ജെ. അക്ബറിനെതിരെ അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തകയായി ജോലി ചെയ്യുന്ന പല്ലവി ഗൊഗോയ് ആണ് ആരോപണം ഉന്നയിച്ചത്.

10 വര്‍ഷം മുമ്പ് എം.ജെ. അക്ബര്‍ എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന സമയത്ത് ഏഷ്യന്‍ ഏജില്‍ പല്ലവി ജോലി ചെയ്തിരുന്നു അവിടെ വെച്ച് തന്നെ കടന്ന് പിടിച്ച് ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അക്ബറിനെ തള്ളിമാറ്റി അപമാനഭാരത്താല്‍ താന്‍ ഇറങ്ങിയോടുകയായിരുന്നു എന്നായിരുന്നു ആരോപണം. 

നിലവില്‍ 12 പേരാണ് അക്ബറിനെതിരെ ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്. ആദ്യം ആരോപണം ഉന്നയിച്ച പ്രിയ രമണിക്കെതിരെ അക്ബര്‍ മാനനഷ്ടപരിഹാരത്തിന് കേസ് കൊടുത്തിരുന്നു. 

നിയസ്ഥാപനമായ കരണ്‍ജവാല അന്‍ഡ് കമ്പനിയാണ് അക്ബറിന് വേണ്ടി കേസ് നടത്തുക.
 

More Stories

Trending News