ച​ര്‍​ച്ച​ക​ളി​ലൂ​ടെ പ്ര​ശ്ന​ പ​രി​ഹാരത്തിന് ഇ​ന്ത്യ ശ്രമിക്കുന്നത് ദൗ​ര്‍​ബ​ല്യ​മാ​യി കാ​ണേ​ണ്ട, മുന്നറിയിപ്പുമായി ബിപിന്‍ റാവത്ത്

  ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പശ്ചാത്തലത്തില്‍ ചൈനയ്ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി  ചീ​ഫ് ഓ​ഫ് ഡി​ഫ​ന്‍​സ് സ്റ്റാ​ഫ്  (CDS) ജ​ന​റ​ല്‍ ബി​പി​ന്‍ റാ​വ​ത്ത് (Bipin Rawat). 

Last Updated : Aug 25, 2020, 07:53 AM IST
  • ചൈനയ്ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ചീ​ഫ് ഓ​ഫ് ഡി​ഫ​ന്‍​സ് സ്റ്റാ​ഫ് (CDS) ജ​ന​റ​ല്‍ ബി​പി​ന്‍ റാ​വ​ത്ത്
  • ച​ര്‍​ച്ച​ക​ളി​ലൂ​ടെ പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ ചൈ​ന​ക്കെ​തി​രേ സൈ​നി​ക നീ​ക്കം ന​ട​ത്തു​മെ​ന്ന സൂ​ച​ന
  • ര​ണ്ട് സൈ​ന്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ച​ര്‍​ച്ച​യും ന​യ​ത​ന്ത്ര മാ​ര്‍​ഗ​വും പ​രാ​ജ​യ​പ്പെ​ട്ടാ​ല്‍ മാ​ത്ര​മേ സൈ​നി​കമാ​ര്‍​ഗം പ​രി​ഗ​ണി​ക്കൂ
ച​ര്‍​ച്ച​ക​ളി​ലൂ​ടെ പ്ര​ശ്ന​ പ​രി​ഹാരത്തിന്  ഇ​ന്ത്യ ശ്രമിക്കുന്നത്  ദൗ​ര്‍​ബ​ല്യ​മാ​യി കാ​ണേ​ണ്ട, മുന്നറിയിപ്പുമായി  ബിപിന്‍   റാവത്ത്

ന്യൂ​ഡ​ല്‍​ഹി:  ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പശ്ചാത്തലത്തില്‍ ചൈനയ്ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി  ചീ​ഫ് ഓ​ഫ് ഡി​ഫ​ന്‍​സ് സ്റ്റാ​ഫ്  (CDS) ജ​ന​റ​ല്‍ ബി​പി​ന്‍ റാ​വ​ത്ത് (Bipin Rawat). 

ച​ര്‍​ച്ച​ക​ളി​ലൂ​ടെ പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ ചൈ​ന​ക്കെ​തി​രേ സൈ​നി​ക നീ​ക്കം ന​ട​ത്തു​മെ​ന്ന സൂ​ച​നയാണ്  അദ്ദേഹം നല്കിയിരിയ്ക്കുന്നത്. ച​ര്‍​ച്ച​ക​ളി​ലൂ​ടെ പ്ര​ശ്ന​ങ്ങ​ള്‍ക്ക്  പ​രി​ഹാരം കാണുവാന്‍  ഇ​ന്ത്യ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ള്‍ ദൗ​ര്‍​ബ​ല്യ​മാ​യി കാ​ണേ​ണ്ട​തി​ല്ലെ​ന്നും സം​യു​ക്ത സേ​നാ​മേ​ധാ​വി പ​റ​ഞ്ഞു. പാംഗോങ് മേഖലയിൽ നിന്നും പിൻമാറാൻ യാതൊരു ശ്രമവും നടത്താത്ത ചൈനീസ് നിലപാടിനെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ ഈ പരാമര്‍ശം.   
 
ലഡാക്കിൽ ചൈനീസ് സൈന്യം നടത്തിയ അതിക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സൈനിക നടപടികളും ആലോചനയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ മാത്രമേ ഇതേക്കുറിച്ച് ആലോചിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. 

ര​ണ്ട് സൈ​ന്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ച​ര്‍​ച്ച​യും ന​യ​ത​ന്ത്ര മാ​ര്‍​ഗ​വും പ​രാ​ജ​യ​പ്പെ​ട്ടാ​ല്‍ മാ​ത്ര​മേ സൈ​നി​കമാ​ര്‍​ഗം പ​രി​ഗ​ണി​ക്കൂ എന്നും ബി​പി​ന്‍ റാ​വ​ത്ത് പ​റ​ഞ്ഞു. യ​ഥാ​ര്‍​ഥ നി​യ​ന്ത്ര​ണരേ​ഖ​യി​ല്‍ സം​ഘ​ര്‍​ഷ​ങ്ങ​ള്‍ സം​ഭ​വി​ക്കു​ന്ന​ത് അ​തി​ര്‍​ത്തിമേ​ഖ​ല​യി​ലെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ള്‍കൊ​ണ്ടാ​ണ്. കൃ​ത്യ​മാ​യി അ​തി​ര്‍​ത്തി നി​ശ്ച​യി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ള്‍ ന​മു​ക്കു​ണ്ട്. അ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച ത​ന്നെ​യാ​ണ് പ്ര​ശ്നപ​രി​ഹാ​ര​ത്തി​നു​ള്ള പ്ര​ധാ​ന മാ​ര്‍​ഗം. ച​ര്‍​ച്ച​ക​ളി​ലു​ടെ പി​ന്മാ​റ്റം തീ​രു​മാ​നി​ക്ക​ല്‍ ത​ന്നെ​യാ​ണ് ഉ​ചി​ത​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Also read: 

അ​തി​ര്‍​ത്തി​യി​ല്‍ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ന്‍ സൈ​ന്യം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. സൈ​നി​കനീ​ക്ക​ത്തി​ന് ഏ​ത് സ​മ​യ​വും സൈ​ന്യം ത​യാ​റാ​ണ്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​ല​യി​ലും നി​യ​ന്ത്ര​ണരേ​ഖ​യി​ല്‍ സ്ഥാ​നം ഉ​റ​പ്പി​ക്കാ​ന്‍ സൈ​ന്യ​ത്തി​നു ക​ഴി​യു​മെ​ന്നും ജ​ന​റ​ല്‍ ബി​പി​ന്‍ റാ​വ​ത്ത് പ​റ​ഞ്ഞു. അ​തി​ര്‍​ത്തി​യി​ലെ ചൈ​ന​യു​ടെ അ​തി​ക്ര​മം ത​ട​യാ​നു​ള്ള സൈ​നി​കമാ​ര്‍​ഗം ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ മു​ന്നി​ല്‍ ത​ന്നെ​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഏ​തൊ​ക്കെ സാ​ധ്യ​ത​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെക്കുറി​ച്ച്‌ വി​ശ​ദീ​ക​രി​ച്ചി​ല്ല.

Trending News