ട്രെയിനിലെ ശിവക്ഷേത്രം: മോദിക്ക് ഭരണഘടനയുടെ ആമുഖം പങ്കുവച്ച് ഒവൈസി...!!

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ഫ്ലാഗ് ഓഫ് ചെയ്ത കാശി മഹാകാൽ എക്‌സ്പ്രസില്‍ സ്ഥാപിച്ചിരിക്കുന്ന ശിവക്ഷേത്രം വിവാദത്തിലേയ്ക്ക്...!!

Last Updated : Feb 17, 2020, 04:11 PM IST
ട്രെയിനിലെ ശിവക്ഷേത്രം: മോദിക്ക് ഭരണഘടനയുടെ ആമുഖം പങ്കുവച്ച് ഒവൈസി...!!

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ഫ്ലാഗ് ഓഫ് ചെയ്ത കാശി മഹാകാൽ എക്‌സ്പ്രസില്‍ സ്ഥാപിച്ചിരിക്കുന്ന ശിവക്ഷേത്രം വിവാദത്തിലേയ്ക്ക്...!!

ഈ സംഭവത്തില്‍ പ്രതികരണവുമായി നിരവധി നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്.

വാർത്തയോട് പ്രതികരിച്ച എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി പ്രധാനമന്ത്രിക്ക് ഭരണഘടനയുട ആമുഖത്തിന്‍റെ ചിത്രം ട്വീറ്റിലൂടെ പങ്കുവച്ചു. കൂടാതെ, ട്രെയിനിന്‍റെ കോച്ച് ബി 5ന്‍റെ 64 സീറ്റ് നമ്പർ ചെറിയ ശിവക്ഷേത്രമാക്കി മാറ്റിയെന്ന ANIയുടെ റിപ്പോർട്ടും ട്വീറ്റിനൊപ്പം ഒവൈസി പങ്കുവച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഇന്നലെ കാശി മഹാകാൽ എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തതിന് പിന്നാലെയാണ് ഒവൈസിയുടെ ട്വീറ്റ്.

അതേസമയം, സർക്കാർ അധീനതയിലുള്ള ഇന്ത്യൻ റെയിൽവേയുടെ കാശി മഹാകാൽ എക്സ്പ്രസ് ട്രെയിനിന്‍റെ ബോ​ഗിയിൽ മിനി ശിവക്ഷേത്രം നിർമ്മിച്ച നടപടി നിയമവിരുദ്ധവും, വർഗ്ഗീയ വിവേചനവും, ഹിന്ദുരാഷ്ട്ര പ്രൊജക്റ്റിന്‍റെ ഭാഗമായുള്ള വർഗീയവത്കരണവുമാണെന്നാണ് പ്രതിപക്ഷം വിലയിരുത്തുന്നത്.

ലോകത്തിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യത്തിന്‍റെ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത് വാരണാസിയില്‍ നിന്ന് സർവീസ് ആരംഭിച്ച ട്രെയിനിലാണ് ക്ഷേത്രം എന്നത് അങ്ങേയറ്റം ഗൗരവകരവും, അധികാര ദുർവിനിയോഗവും, ഭരണഘടനാ ലംഘനവും, നിയമലംഘനവുമാണെന്നും വിമർശനം ഉയരുന്നുണ്ട്.

അതേസമയം, ട്രെയിനിലെ ശിവക്ഷേത്രം സാധാരണക്കാരായ സ്ത്രീ യാത്രികര്‍ക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

കാശിയേയും മദ്ധ്യപ്രദേശിലെ ഇന്‍ഡോറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് കാശി മഹാകാല്‍ എക്‌സ്പ്രസ്.

Trending News