മുംബൈയില്‍‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; ഒഴിവായത് വന്‍ ആകാശ ദുരന്തം

മുംബൈ വ്യോമപാതയില്‍ രണ്ട് വിമാനങ്ങള്‍ നേര്‍ക്കുനേരെത്തിയ സംഭവം പുറത്ത്. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്.

Last Updated : Feb 11, 2018, 12:57 PM IST
മുംബൈയില്‍‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; ഒഴിവായത് വന്‍ ആകാശ ദുരന്തം

മുംബൈ: മുംബൈ വ്യോമപാതയില്‍ രണ്ട് വിമാനങ്ങള്‍ നേര്‍ക്കുനേരെത്തിയ സംഭവം പുറത്ത്. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്.

 ഫെബ്രുവരി ഏഴിന് വിസ്താരയുടെയും എയര്‍ ഇന്ത്യയുടെയും വിമാനങ്ങള്‍ കൂട്ടിടിയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിൽ വിസ്താരയുടെ രണ്ടു പൈലറ്റുമാരോടും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിശദീകരണം തേടി. 

ബുധനാഴ്ച രാത്രി എട്ടുമണിക്കുശേഷമാണു സംഭവം നടന്നത്. എയർ ഇന്ത്യയുടെ എയർബസ് എ – 319 മുംബൈയിൽനിന്നു ഭോപ്പാലിലേക്ക് എഐ 631 എന്ന പേരിൽ പറന്നു. മറുഭാഗത്ത് വിസ്താരയുടെ എ – 320 നിയോ, യുകെ 997 എന്ന പേരിൽ ഡൽഹിയിൽനിന്നു പുനെയിലേക്കും പറന്നു. 29,000 അടിയിൽ പറക്കാനായിരുന്നു ഇവർക്കു നൽകിയിരുന്ന നിർദേശം. 

എന്നാല്‍ വിസ്താര പറക്കുന്നതിനിടയില്‍ 27,100 അടിയിലേക്ക് താണു. എയര്‍ ഇന്ത്യ വിമാനം പറന്നിരുന്നത് 27,000 അടിയിലായിരുന്നു. 100 അടിയുടെ വ്യത്യാസം മാത്രമേ 2.8 കിലോമീറ്റർ ദൂരത്തിൽ ഇരു വിമാനങ്ങൾ തമ്മിലും ഉണ്ടായിരുന്നുള്ളൂ. അപകട അറിയിപ്പ് രണ്ട് വിമാനങ്ങളുടെയും പൈലറ്റുമാര്‍ക്ക് അടിയന്തരമായി നല്‍കി. ഇതിനെത്തുടര്‍ന്ന് പൈലറ്റുമാര്‍ സ്വീകരിച്ച മിന്നല്‍ നടപടിയാണ് അപകടം ഒഴിവാക്കിയത്. 

വ്യോമയാന ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ ദുരന്തമാണ് ഒഴിവായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Trending News