മിസ്സ്‌ ഇന്ത്യ പട്ടം രാജസ്ഥാന്‍ സുന്ദരി സുമന്‍ റാവുവിന്

30 മത്സരാര്‍ത്ഥികളുടെ ഇടയില്‍ നിന്നാണ് ഈ പട്ടം സുമനെ തേടിയെത്തിയത്.  

Updated: Jun 16, 2019, 10:30 AM IST
മിസ്സ്‌ ഇന്ത്യ പട്ടം രാജസ്ഥാന്‍ സുന്ദരി സുമന്‍ റാവുവിന്

മുംബൈ: മിസ്സ്‌ ഇന്ത്യ പട്ടം സുമന്‍ റാവുവിന് സ്വന്തം. അതെ മിസ്‌ ഇന്ത്യ 2019 ആയി രാജസ്ഥാന്‍ സ്വദേശി സുമന്‍ റാവുവിനെ തിരഞ്ഞെടുത്തു. തെലങ്കാന സ്വദേശി സഞ്ജന വിജ് ആണ് റണ്ണറപ്പ്. 

 

 

30 മത്സരാര്‍ത്ഥികളുടെ ഇടയില്‍ നിന്നാണ് ഈ പട്ടം സുമനെ തേടിയെത്തിയത്. മിസ്‌ ഇന്ത്യ 2018 അനുക്രീതി വാസ് 2019 ലെ സുന്ദരിയെ വിജയ കിരീടമണിയിച്ചു.   

ബി​ഹാ​റി​ൽ നി​ന്നു​ള്ള ശ്രേ​യ ശ​ങ്ക​ർ മി​സ് ഇ​ന്ത്യ യു​ണൈ​റ്റ​ഡ് കോ​ണ്ടി​നെ​ന്‍റ് 2019 ആ​യും ഛത്തീ​സ്ഗ​ഡി​ൽ നി​ന്നു​ള്ള ശി​വാ​നി ജാ​ദ​വ് മി​സ് ഗ്രാ​ൻ​ഡ് ഇ​ന്ത്യ 2019 ആ​യും തിരഞ്ഞെടുത്തു.