തമിഴ്നാട്ടിലെ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം തിരിച്ചെത്തി. കഴിഞ്ഞ രണ്ട് ദിവസമായി സിംഹത്തിനായി തെരച്ചിൽ നടത്തിവരികയായിരുന്നു. സിംഹത്തെ പാർപ്പിച്ചിരുന്ന 50 ഏക്കർ പരിധിയിൽ തെർമൽ ഇമേജിങ് ഡ്രോണും ക്യാമറകളും സ്ഥാപിച്ചായിരുന്നു പരിശോധന നടത്തിയത്. ഷേർയാർ എന്ന സിംഹത്തെയാണ് കാണായതായത്.
അഞ്ച് വയസുള്ള ആൺ സിംഹമാണിത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഇതിനെ കാണാതാകുന്നത്. വൈകിട്ട് കൂടിനടുത്തേക്ക് മടങ്ങിയെത്താറുള്ള സിംഹം എത്താതായതോടെയാണ് തെരച്ചിൽ നടത്തിയത്. കഴിഞ്ഞ വർഷം ബെംഗളൂരുവിൽ നിന്നാണ് വണ്ടല്ലൂരിലെ മൃഗശാലയിൽ സിംഹത്തെ കൊണ്ടുവന്നത്. സാധാരണ പരിശീലനത്തിലിരിക്കെ ഇത്തരത്തിൽ രണ്ട് ദിവസമൊക്കെ സിംഹം കൂട്ടിലേക്ക് വരാത്തത് പതിവാണെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
സിംഹത്തെ പാർപ്പിച്ചിരിന്ന 50 ഏക്കർ പരിധിയിൽ അഞ്ച് സംഘങ്ങളായി അധികൃതർ പരിശോധന നടത്തുന്നതിനിടെയാണ് സിംഹം കൂട്ടിൽ തിരിച്ചെത്തിയത്. 50 ഏക്കർ പരിധിയിൽ തന്നെ സിംഹം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നുവെന്ന് മൃഗശാല അധികൃതർ പറഞ്ഞു. സിംഹം തിരികെ കൂട്ടിലേക്ക് ഓടിയെത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സിംഹത്തെ കാണാതായതിനെ തുടർന്ന് പൊതുജനങ്ങൾക്ക് മൃഗശാലയിലേക്ക് പ്രവേശനം വിലക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









