#മീടൂ വിവാദം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ രാജിവച്ചു

പിടിച്ചുനില്‍പ്പിനോടുവില്‍ കീഴടങ്ങി കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍.

Last Updated : Oct 17, 2018, 05:22 PM IST
#മീടൂ വിവാദം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ രാജിവച്ചു

ന്യൂഡല്‍ഹി: പിടിച്ചുനില്‍പ്പിനോടുവില്‍ കീഴടങ്ങി കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍.

#മീടൂ വിവാദത്തില്‍ കുടുങ്ങിയ എം.ജെ അക്ബര്‍ രാജിവെച്ചു. #മീടൂ ക്യാമ്പയിന്‍റെ ഭാഗമായി ഇതിനോടകം പതിനേഴ്‌  വനിതാ മാധ്യമപ്രവര്‍ത്തകരാണ് അക്ബറിനെതിരെ ലൈംഗിക പീഡന ആരോപണവുമായി രംഗത്തെത്തിയിരുന്നത്.

അക്ബറിനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും സിപിഐഎമ്മും അടക്കം നിരവധി പ്രതിപക്ഷകക്ഷികള്‍ രംഗത്തെത്തിയിരുന്നു. കേന്ദ്ര മന്ത്രി സഭയിലെ അംഗങ്ങളില്‍ പലരും വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്ത് അക്ബറിനെ രാജിവയ്ക്കാന്‍ നിര്‍ബ്ബന്ധിതനാക്കുകയായിരുന്നു. 

എം.ജെ. അക്‌ബറിനെതിരെ #മീടൂ ആരോപണം ആദ്യം ഉന്നയിച്ചത് പ്രിയാരമണിയാണ്. പിന്നീട്  വിദേശ മാധ്യമ പ്രവര്‍ത്തകരടക്കം പതിനാറുപേര്‍ കൂടി രംഗത്തെത്തി. 

നീണ്ട ആലോചനയ്ക്ക് ശേഷമാണു മന്ത്രിയുടെ രാജിയെന്ന് വ്യക്തം. മന്ത്രിയുടെ രാജി ഏതുവിധത്തില്‍ പാര്‍ട്ടിയെ ബാധിക്കും എന്നകാര്യത്തില്‍ വിശദമായ ചര്‍ച്ച നടന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ ഒരു കേന്ദ്രമന്ത്രിയുടെ രാജി, അതും ലൈംഗികാരോപണവുമായി ബന്ധപ്പെട്ട്, അത് പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കുമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെട്ടിരുന്നു.  എന്നാല്‍ അക്ബറിന് തന്‍റെ ഭാഗം ന്യായീകരിക്കാന്‍ അവസരം നല്‍കണമെന്ന് മറ്റൊരുവിഭാഗവും പറഞ്ഞിരുന്നു. എന്നാല്‍, എം.ജെ അക്ബർ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നുതന്നെ പാര്‍ട്ടിയിലെ ചില മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. 

 

 

Trending News