ആള്‍ക്കൂട്ട ആ​ക്ര​മ​ണ൦: ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന സ്വീകാര്യമല്ലെന്ന് ശശി തരൂര്‍

രാ​ജ്യ​ത്ത് നടക്കുന്ന ആ​ള്‍​ക്കൂ​ട്ട ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ച്ച്‌ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് നടത്തിയപ്രസ്താവനയോട് വിയോജിപ്പ്‌ അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് ശശി തരൂര്‍.

Last Updated : Jul 19, 2018, 04:43 PM IST
ആള്‍ക്കൂട്ട ആ​ക്ര​മ​ണ൦: ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന സ്വീകാര്യമല്ലെന്ന് ശശി തരൂര്‍

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് നടക്കുന്ന ആ​ള്‍​ക്കൂ​ട്ട ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ച്ച്‌ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് നടത്തിയപ്രസ്താവനയോട് വിയോജിപ്പ്‌ അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് ശശി തരൂര്‍.

ആള്‍ക്കൂട്ട ആ​ക്ര​മ​ണത്തെപ്പറ്റി അദ്ദേഹം നടത്തിയ പരാമര്‍ശം അപര്യാപ്തമാണ്. ആക്രമണ സംഭവങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ കേന്ദ്രവും സംസ്ഥാനങ്ങളും 'പിംഗ് പോംഗ്' കളിയ്ക്കുകയാണ് എന്നദ്ദേഹം ആരോപിച്ചു. അതിനാലാണ് ഈ വിഷയത്തില്‍ പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തിയത് എന്നദ്ദേഹം പറഞ്ഞു. 

അതേസമയം, സഭയില്‍ സംസാരിച്ച വേളയില്‍ ത​ന്‍റെ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് രാ​ജ്യ​ത്തു​ണ്ടാ​യ എ​ല്ലാ ആ​ള്‍​ക്കൂ​ട്ട ആ​ക്ര​മ​ണ​ങ്ങ​ളെ​യും അ​പ​ല​പി​ക്കു​ന്നു​വെ​ന്ന് രാ​ജ്നാ​ഥ് സിം​ഗ് പറഞ്ഞിരുന്നു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന തെ​റ്റാ​യ വാ​ര്‍​ത്ത​ക​ളാ​ണ് ഇ​തി​ന് കാ​ര​ണ​മാ​കു​ന്ന​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ഇ​തി​ല്‍ ഉ​ത്ത​ര​വാ​ദി​ത്വം ഉ​ണ്ട്. ക്ര​മ​സ​മാ​ധാ​നം സം​ര​ക്ഷി​ക്കേ​ണ്ട​ത് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു. 

എന്നാല്‍, രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ പ്ര​സ്താ​വ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ചി​ല കോ​ണ്‍​ഗ്ര​സ് എം​പി​മാ​ര്‍ ലോ​ക​സ​ഭ​യി​ല്‍​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. കോ​ണ്‍​ഗ്ര​സ് എം​പി ശ​ശി ത​രൂ​രും രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

അതേസമയം, ആ​ള്‍​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ള്‍ ത​ട​യാ​ന്‍ നി​യ​മ​നി​ര്‍​മ്മാ​ണം വേ​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു. പ​ശു​വി​ന്‍റെ പേ​രി​ലു​ള്ള ആ​ള്‍​ക്കൂ​ട്ട ആ​ക്ര​മ​ണ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ന് ശ​ക്ത​മാ​യ നി​യ​മ​നി​ര്‍​മാ​ണ​ങ്ങ​ള്‍ വേ​ണ​മെ​ന്ന് കോ​ട​തി കേന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​ത്ത​രം അ​ക്ര​മ​ങ്ങ​ള്‍ ത​ട​യാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നും നി​യ​മം കൈ​യി​ലെ​ടു​ക്കാ​ന്‍ ആ​ര്‍​ക്കും അ​വ​കാ​ശ​മി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു.

 

 

Trending News