കശ്മീരില്‍ പോസ്റ്റ്പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ ഉച്ചമുതല്‍ ലഭ്യമാകും

മൊബൈല്‍ ഫോണ്‍ സര്‍വീസുകളുടെ സേവനം നിര്‍ത്തിവച്ചത് പിന്‍വലിക്കാന്‍ വൈകുന്നതില്‍ വലിയ വിമര്‍ശങ്ങള്‍ ഉണ്ടായിരുന്നു.   

Last Updated : Oct 14, 2019, 08:44 AM IST
കശ്മീരില്‍ പോസ്റ്റ്പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ ഉച്ചമുതല്‍ ലഭ്യമാകും

ശ്രീനഗര്‍: കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 270 റദ്ദാക്കുന്നതിന് മുന്നോടിയായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് അയവു വരുത്തി കേന്ദ്ര സര്‍ക്കാര്‍.

അതിന്‍റെ ഭാഗമായി ഇപ്പോഴിതാ രണ്ടു മാസമായി തുടരുന്ന വാര്‍ത്താവിനിമയ വിതരണം പുന:സ്ഥാപിക്കാന്‍ തീരുമാനമെടുത്തിരിക്കുകയാണ്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ എല്ലാ പോസ്റ്റ് പെയ്ഡ് മൊബൈല്‍ സേവനങ്ങളും പുനഃസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.  

മൊബൈല്‍ ഫോണ്‍ സര്‍വീസുകളുടെ സേവനം നിര്‍ത്തിവച്ചത് പിന്‍വലിക്കാന്‍ വൈകുന്നതില്‍ വലിയ വിമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. ഇതനുസരിച്ച് നടത്തിയ പരിശോധനകള്‍ക്ക് ശേഷം ബിഎസ്എന്‍എല്‍ ലൈനുകള്‍ മാത്രം തുറന്നുനല്‍കാനാണ് ആദ്യം തീരുമാനിച്ചത്. 

എന്നാല്‍ വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം എല്ലാ പോസ്റ്റ്പെയ്ഡ് സേവനങ്ങളും പുന:സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കശ്മീരില്‍ മൊത്തം 40 ലക്ഷം പോസ്റ്റ്പെയ്ഡ് മൊബൈല്‍ കണക്ഷനാണ് ഉള്ളത്. 

അതേസമയം 26 ലക്ഷം വരുന്ന പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് എപ്പോള്‍ സേവനങ്ങള്‍ പുന:സ്ഥാപിച്ചു നല്‍കുമെന്ന് അറിയിച്ചിട്ടില്ല. മാത്രമല്ല മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണ്ണമായി പുന:സ്ഥാപിക്കാന്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് അധികൃതര്‍ പറയുന്നത്. 

Trending News