പാകിസ്താനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ മോക്ക് ഡ്രിൽ മാറ്റിവച്ചു. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഇന്ന് നടത്താനിരുന്ന മോക്ക് ഡ്രില്ലാണ് മാറ്റിവെച്ചത്. സിവിൽ ഡിഫൻസ് വകുപ്പിന്റെ 'ഓപ്പറേഷൻ ഷീൽഡ്' ന്റെ ഭാഗമാണ് മോക്ക് ഡ്രിൽ. ഇന്ന് നടത്താനിരുന്ന മോക്ക് ഡ്രിൽ ജൂൺ മൂന്നിന് നടത്തുമെന്ന് പഞ്ചാബ് അറിയിച്ചു. എന്നാൽ മറ്റു സംസ്ഥാൻങങലുടെ പുതുക്കിയ തീയതി അറിയിച്ചിട്ടില്ല. ഭരണപരമായ കാരണങ്ങളാൽ മോക്ക് ഡ്രില്ലുകൾ മാറ്റിവയ്ക്കുന്നു എന്നാണ് അധികൃതർ അറിയിച്ചത്. പുതിയ തീയതി ഉടൻ അറിയിക്കാമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.
അർത്തിയിൽ ഭീകരവാദവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അടിയന്തര ഘട്ടങ്ങളിൽ എടുക്കേണട നടപടികളുടെ പരിശീലനമാണ് മോക്ക് ഡ്രിലില്ലൂടെ ഉദ്ദേശിക്കുന്നത്. പ്രാദേശിക സിവിൽ ഡിഫൻസ് ടീമുകൾ, പൊലീസ്, ദുരന്ത നിവാരണ സേനകൾ, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവരാണ് മോക്ക് ഡ്രില്ലിൽ പങ്കെടുക്കുന്നത്. ഓപ്പേറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പാക്കിസ്ഥാന് നൽകിയ കനത്ത തിരിച്ചടിക്കു പിന്നാലെയാണ് വീണ്ടും 4 സംസ്ഥാനങ്ങളിൽ കൂടി മോക്ക് ഡ്രില്‍ സംഘടിപ്പിക്കാൻ തീരുമാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









