Mock Drill May 7: ഇന്ത്യ-പാക് സംഘർഷം; നാളെ മോക്ക് ഡ്രിൽ, പ്രധാന നഗരങ്ങൾ തയാറെടുക്കുന്നത് എങ്ങനെ?

ഇന്ത്യ-പാക് സംഘർഷ സാധ്യത കൂടിവരുന്ന സാ​ഹചര്യത്തിലാണ് രാജ്യവ്യാപകമായി മോക്ക് ഡ്രിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചത്.   

Written by - Zee Malayalam News Desk | Last Updated : May 6, 2025, 06:52 PM IST
  • 9 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 244 സിവിൽ ഡിഫൻസ് ജില്ലകളിലായിരിക്കും മോക്ക് ഡ്രിൽ നടത്തുക.
  • ഈ സിവിൽ ഡിഫൻസ് ജില്ലകളിൽ തദ്ദേശ ഭരണകൂടം തിരഞ്ഞെടുത്ത ചില സ്ഥലങ്ങളിലാണ് മോക്ക് ഡ്രിൽ നടത്തുക.
Mock Drill May 7: ഇന്ത്യ-പാക് സംഘർഷം; നാളെ മോക്ക് ഡ്രിൽ, പ്രധാന നഗരങ്ങൾ തയാറെടുക്കുന്നത് എങ്ങനെ?

പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-പാക് സംഘർഷ സാധ്യത വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മോക്ക് ഡ്രിൽ നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. മെയ് 7ന് ആണ് മോക്ഡ്രിൽ നടത്തുക. 9 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 244 സിവിൽ ഡിഫൻസ് ജില്ലകളിലായിരിക്കും മോക്ക് ഡ്രിൽ നടത്തുക. ഈ സിവിൽ ഡിഫൻസ് ജില്ലകളിൽ തദ്ദേശ ഭരണകൂടം തിരഞ്ഞെടുത്ത ചില സ്ഥലങ്ങളിലാണ് മോക്ക് ഡ്രിൽ നടത്തുക.

Add Zee News as a Preferred Source

ആകാശമാർ​ഗം ഉണ്ടാകുന്ന ആക്രമണങ്ങളെ തടയുന്നതിനായി എയർ സൈറൺ, ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാനും മാറ്റിപ്പാർപ്പിക്കാനും സൗകര്യം, ബ്ലാക്ക് ഔട്ട് ഡ്രിൽ, ആക്രമണങ്ങളിൽ നിന്ന് സ്വയം രക്ഷനേടാനുള്ള പരിശീലനം തുടങ്ങിയ 10 കാര്യങ്ങളാണ് കേന്ദ്രം നിർദേശിച്ചിരിക്കുന്നത്.

പ്രധാന നഗരങ്ങൾ മോക്ക് ഡ്രില്ലിന് തയ്യാറെടുക്കുന്നത് എങ്ങനെ?

മഹാരാഷ്ട്രയിലെ മുംബൈ, പൂനെ, നാസിക്, ഔറംഗബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് ബുധനാഴ്ച മോക്ക് ഡ്രിൽ നടക്കുക. സംസ്ഥാനത്ത് മൂന്ന് വിഭാഗങ്ങളിലായിട്ടായിരിക്കും ഡ്രിൽ സംഘടിപ്പിക്കുന്നത്.

Also Read: CBSE Results 2025: സിബിഎസ്ഇ 10, 12 ഫലം 2025: വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ ആക്‌സസ് കോഡുകൾ

ഒന്നാമത്തെ വിഭാഗത്തിൽ അതീവ സുരക്ഷാ പ്രാധാന്യമുള്ള പ്രദേശങ്ങളിലാണ് ഡ്രിൽ നടത്തുക. മുംബൈ, ജെഎൻപിടി തുറമുഖം സ്ഥിതി ചെയ്യുന്ന ഉറാൻ, ആണവ നിലയം സ്ഥിതി ചെയ്യുന്ന താരാപൂർ എന്നിവിടങ്ങൾ ഇതിൽ ഉൾപ്പെടുന്നു. രണ്ടാം വിഭാഗത്തിൽ പൂനെ, നാസിക്, താനെ, സിന്നാർ, താൽ വൈഷേത്, പിംപിരി-ചിഞ്ച്‌വാഡ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഡ്രിൽ നടത്തും. മൂന്നാം വിഭാഗത്തിൽ ഔറംഗബാദ്, ഭുസാവൽ, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുർഗ് എന്നീ നഗരങ്ങളും ഉൾപ്പെടുന്നു.

ഉത്തർപ്രദേശ്: ലഖ്‌നൗവിലെ പോലീസ് ലൈൻസിൽ സിവിൽ ഡിഫൻസ്, പോലീസ്, പ്രാദേശിക ഭരണകൂടം എന്നിവർ ചേർന്ന് മോക്ക് ഡ്രിൽ പരിശീലനം നടത്തി. ഉത്തർപ്രദേശിൽ 19 ജില്ലകളെയാണ് മോക്ക്ഡ്രില്ലിനായി കണ്ടെത്തിയിരിക്കുന്നത്. അതിൽ ഒരു ജില്ല 'എ' വിഭാഗത്തിലും, 2 ജില്ലകൾ 'സി' വിഭാഗത്തിലും, ബാക്കിയുള്ളവ 'ബി' വിഭാഗത്തിലുമാണുള്ളത്. സിവിൽ അഡ്മിനിസ്ട്രേഷൻ, പോലീസ് അഡ്മിനിസ്ട്രേഷൻ, ഫയർ സർവീസസ്, ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് ടീമുകൾ മോക്ക് ഡ്രില്ലിൽ പങ്കാളികളാകും. 

ജമ്മു കശ്മീർ: ശ്രീനഗർ പോലീസും ടൂറിസ്റ്റ് പോലീസും സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (എസ്ഡിആർഎഫ്) സംഘവും ചേർന്ന് ഇന്ന് മോക്ക് ഡ്രിൽ നടത്തി. ദാൽ തടാകത്തിലാണ് ഡ്രിൽ സംഘടിപ്പിച്ചത്. ബോട്ട് മറിയുക, മുങ്ങിമരണങ്ങൾ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണം എന്നതായിരുന്നു ഈ പരിശീലനത്തിന്റെ ലക്ഷ്യം. ആവശ്യമായ ഉപകരണങ്ങളും സംവിധാനങ്ങളുമായി രക്ഷാപ്രവർത്തനവും പ്രതികരണ നടപടിക്രമങ്ങളുമൊക്കെ പരിശീലിച്ചു. 

പഞ്ചാബ്: സംസ്ഥാനത്തെ 20 ജില്ലകളിൽ മോക്ക് ഡ്രില്ലുകൾ നടത്തും. സിവിൽ ഡിഫൻസ്, പഞ്ചാബ് പോലീസ് ടീമുകൾ നാളെ മോക്ക് ഡ്രിൽ നടത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News