Mock Drills May 7: മോക്ക് ഡ്രിൽ: സർക്കാർ നിർദേശങ്ങളെന്ന പേരിൽ വ്യാജ പ്രചരണങ്ങൾ, കരുതിയിരിക്കുക!

Mock Drills Fake News: വ്യാജ സന്ദേശങ്ങൾ ഉൾപ്പെടുന്ന പോസ്റ്ററുകൾ വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

Written by - Zee Malayalam News Desk | Last Updated : May 6, 2025, 11:19 PM IST
  • സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് അധികൃതർ നിർദേശം നൽകി
  • വീടുകളിൽ സൂക്ഷിക്കേണ്ട അവശ്യ വസ്തുക്കൾ എന്ന രീതിയിലാണ് സന്ദേശം പ്രചരിക്കുന്നത്
Mock Drills May 7: മോക്ക് ഡ്രിൽ: സർക്കാർ നിർദേശങ്ങളെന്ന പേരിൽ വ്യാജ പ്രചരണങ്ങൾ, കരുതിയിരിക്കുക!

രാജ്യവ്യാപകമായി മോക്ക് ഡ്രിൽ നടത്തുന്ന പശ്ചാത്തലത്തിൽ സർക്കാർ നിർദേശങ്ങളെന്ന പേരിൽ വ്യാജ പ്രചരണങ്ങൾ നടക്കുന്നു. പഹൽ​ഗാം ആക്രമണത്തിന് ശേഷമുള്ള സംഘ‍ർഷ സാധ്യത കണക്കിലെടുത്ത് അവശ്യ വസ്തുക്കളും പണവും മറ്റും കരുതണമെന്ന് സ‌ക്കാ‌ർ നിർദ്ദേശം എന്ന  തരത്തിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. ഇത് വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ എക്സിലൂടെ അറയിച്ചു. ഇത്തരത്തിൽ ഒരു മാർ​ഗനിർദേശവും സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

Add Zee News as a Preferred Source

വ്യാജ സന്ദേശങ്ങൾ ഉൾപ്പെടുന്ന പോസ്റ്ററുകൾ വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം വ്യാജ സന്ദേശങ്ങൾ മുഖവിലക്കെടുക്കരുതെന്നും സർക്കാർ തലത്തിൽ നിന്നുള്ള അറിയിപ്പുകൾ മാത്രം പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ നിർദേശം നൽകി.

വീടുകളിൽ സൂക്ഷിക്കേണ്ട അവശ്യ വസ്തുക്കൾ എന്ന രീതിയിലാണ് സ‍ക്കാ‍ർ മാർ​ഗനിർദ്ദേശം എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അമ്പതിനായിരം രൂപ പണമായി സൂക്ഷിക്കുക, വാഹനങ്ങളിൽ ഫുൾ ടാങ്ക് ഇന്ധനം നിറയ്ക്കുക, ചുരുങ്ങിയത് രണ്ട് മാസത്തേക്കുള്ള മരുന്നുകൾ ശേഖരിച്ചുവയ്ക്കുക തുടങ്ങിയ കാര്യങ്ങളാണ് വ്യാജ മാർ​ഗ നിർദ്ദേശത്തിലുള്ളത്.

ആകാശമാർ​ഗം ഉണ്ടാകുന്ന ആക്രമണങ്ങളെ തടയുന്നതിനായി എയർ സൈറൺ, ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാനും മാറ്റിപ്പാർപ്പിക്കാനും സൗകര്യം, ബ്ലാക്ക് ഔട്ട് ഡ്രിൽ തുടങ്ങിയ 10 കാര്യങ്ങളാണ് കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയത്. ഗോവ, മഹാരാഷ്ട്ര, കേരളം, കർണാടക, തമിഴ്നാട്, ഒഡിഷ, ​ഗുജറാത്ത്, ആന്ധ്രപ്രദേശ്, പശ്ചിമബം​ഗാൾ തുടങ്ങിയ ഇടങ്ങളിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. ഗോവ, ദാദ്ര നാ​ഗർ ഹവേലി, ​ഗുജറാത്ത്, ​മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ പടിഞ്ഞാറൻ സംസ്ഥാനങ്ങൾക്ക് ഉയർന്ന ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News