Mock Drills May 7: കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ജാഗ്രത; 10 നിർദ്ദേശങ്ങളുമായി കേന്ദ്രം

Mock Drills Kerala May 7: കേന്ദ്രം സംസ്ഥാനങ്ങൾക്ക് മോക് ഡ്രിൽ നടത്തുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 6, 2025, 05:39 PM IST
  • തീരമേഖല അധികമുള്ള സംസ്ഥാനങ്ങളിലും പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും ഉയർന്ന ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചു
  • ഇന്ത്യ പാക് സംഘർഷം ഏത് തലത്തിലേക്കും നീങ്ങാമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന
Mock Drills May 7: കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ജാഗ്രത; 10 നിർദ്ദേശങ്ങളുമായി കേന്ദ്രം

ന്യൂഡൽഹി: ജമ്മുകശ്മീരിലെ പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്ഥാൻ സംഘർഷ സാധ്യത ശക്തമായിരിക്കേ സംസ്ഥാനങ്ങൾക്ക് 10 നിർദേശങ്ങൾ നൽകി കേന്ദ്രം. മോക് ഡ്രിൽ നടത്തുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്നത്.

Add Zee News as a Preferred Source

കേരളം ഉൾപ്പെടെയുള്ള തീരമേഖല അധികമുള്ള സംസ്ഥാനങ്ങളിലും പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും ഉയർന്ന ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യ പാക് സംഘർഷം ഏത് തലത്തിലേക്കും നീങ്ങാമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. മെയ് ആറ്, ഏഴ് തിയതികളിൽ രാജ്യത്ത് വ്യാപകമായി മോക് ഡ്രിൽ സംഘടിപ്പിക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കേരളത്തിൽ മോക് ഡ്രിൽ നടക്കുക. ആകാശമാർ​ഗം ഉണ്ടാകുന്ന ആക്രമണങ്ങളെ തടയുന്നതിനായി എയർ സൈറൺ, ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാനും മാറ്റിപ്പാർപ്പിക്കാനും സൗകര്യം, ബ്ലാക്ക് ഔട്ട് ഡ്രിൽ തുടങ്ങിയ 10 കാര്യങ്ങളാണ് കേന്ദ്രം നിർദേശിച്ചിരിക്കുന്നത്.

തീരദേശ സംസ്ഥാനങ്ങളായ ​ഗോവ, മഹാരാഷ്ട്ര, കേരളം, കർണാടക, തമിഴ്നാട്, ഒഡിഷ, ​ഗുജറാത്ത്, ആന്ധ്രപ്രദേശ്, പശ്ചിമബം​ഗാൾ തുടങ്ങിയ ഇടങ്ങളിൽ നിർദ്ദേശം നൽകി. ദാദ്ര നാ​ഗർ ഹവേലി, ​ഗുജറാത്ത്, ​ഗോവ, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ പടിഞ്ഞാറൻ സംസ്ഥാനങ്ങൾക്ക് ഉയർന്ന ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News