മോദി കരിസ്മാറ്റിക് ലീഡര്‍; രാഹുല്‍ രാജി വയ്ക്കേണ്ടതില്ല: രജനികാന്ത്

ഒറ്റയാള്‍ പോരാട്ടം നടത്തി തെരഞ്ഞെടുപ്പ് വിജയം സ്വന്തമാക്കിയ മോദിയെപ്പോലെ ഊര്‍ജ്ജിത വ്യക്തിപ്രഭാവമുള്ള നേതാക്കളാണ് ഇന്ത്യയ്ക്ക് ആവശ്യം.  

Last Updated : May 28, 2019, 02:44 PM IST
മോദി കരിസ്മാറ്റിക് ലീഡര്‍; രാഹുല്‍ രാജി വയ്ക്കേണ്ടതില്ല: രജനികാന്ത്

ചെന്നൈ: നരേന്ദ്രമോദിയെ പ്രശംസിച്ച് സിനിമാ താരം രജനികാന്ത്. മോദിയെപ്പോലെ ഊര്‍ജ്ജിതരായവരെ വേണം ഇന്ത്യക്ക് ആവശ്യമെന്നും കരുത്തനായ നേതാവാണ്‌ മോദിയെന്നും നരേന്ദ്ര മോദിയെ പ്രശംസിച്ച് നടന്‍ രജനീകാന്ത് പറഞ്ഞു.

മോദിയെപ്പോലെ ഊര്‍ജ്ജിത വ്യക്തിപ്രഭാവമുള്ള നേതാക്കളാണ് ഇന്ത്യയ്ക്ക് ആവശ്യമെന്നും മോദി കരുത്തനായ നേതാവാണെന്നും രജനീകാന്ത് പറഞ്ഞു.നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയ ശേഷമാണ് രജനീകാന്ത് മോദിയെ പ്രകീർത്തിച്ചത്.

രജനീകാന്ത് ബിജെപിയിലേക്ക് അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് താരം മോദിയെ പുകഴ്ത്തി രംഗത്തെത്തിയതെന്നത് ശ്രദ്ധേയമാണ്. 

 

 

മോദിയെ 'കരിസ്മാറ്റിക് ലീഡര്‍' എന്ന് വിശേഷിപ്പിച്ച രജനീകാന്ത് ഇന്ദിരാഗാന്ധിയ്ക്കും രാജീവ്‌ ഗാന്ധിയ്ക്കും ശേഷം അത്രയേറെ പ്രഭാവമുള്ള നേതാവിനെ കണ്ടത് മോദിയിലാണെന്നും അദ്ദേഹം പറഞ്ഞു.  

ഒറ്റയാള്‍ പോരാട്ടം നടത്തി തെരഞ്ഞെടുപ്പ് വിജയം സ്വന്തമാക്കിയ മോദിയെപ്പോലെ ഊര്‍ജ്ജിത വ്യക്തിപ്രഭാവമുള്ള നേതാക്കളാണ് ഇന്ത്യയ്ക്ക് ആവശ്യം. രാജ്യത്ത് ആന്ധ്രാപ്രദേശ്, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ ഒഴികെ ബാക്കി എല്ലായിടത്തും മോദി തരംഗമാണ്. ഈ തരംഗത്തിനെതിരെ നീങ്ങുന്നവര്‍ മുങ്ങിപ്പോകുമെന്നും താരം പറഞ്ഞു.

മാത്രമല്ല കാവേരി-ഗോദാവരി നദികളുടെ സംയോജനത്തില്‍ നിതിന്‍ ഗഡ്‍കരിയുടെ നിലപാടിനെ അനുകൂലിക്കുന്നെന്നും രജനീകാന്ത് പറഞ്ഞു. 

രാജി സന്നത അറിയിച്ച കോണ്‍ഗ്രസ്‌ അധ്യക്ഷനോട് അദ്ദേഹത്തിന് പറയാനുള്ളത് കോൺഗ്രസിലെ മുതിർന്ന നേതാക്കളെ നിയന്ത്രിക്കാൻ യുവ നേതാവായ രാഹുലിന് ബുദ്ധിമുട്ടേറെയുണ്ടെന്നും, പ്രതിസന്ധിക‌ൾ ഒരുപാടുണ്ടെങ്കിലും രാഹുൽ തല്‍ക്കാലം രാജിവെക്കേണ്ടതില്ലെന്നുമാണ്.

തിരിച്ചടികൾക്ക് ശേഷവും മുന്നോട്ട് പോകാനാകുമെന്ന് രാഹുൽ തെളിയിക്കുകയാണ് വേണ്ടതെന്നും ജനാധിപത്യത്തിൽ പ്രതിപക്ഷം ശക്തമായിരിക്കേണ്ടത് അനിവാര്യമാണെന്നും രജനീകാന്ത് അഭിപ്രായപ്പെട്ടു.

 

 

Trending News