മോദി സര്‍ക്കാര്‍ ഗെയിം ചെയ്ഞ്ചറല്ല, നെയിം ചെയ്ഞ്ചര്‍: കോൺഗ്രസ്

കേന്ദ്ര ബജറ്റിനുശേഷം ആരംഭിച്ച രാജ്യസഭ സമ്മേളനത്തില്‍ ബിജെപിയും കോൺഗ്രസും തമ്മിലുള്ള വാക്‌പോര് തുടരുന്നു. രാജ്യം കഴിഞ്ഞ മുപ്പത് വർഷം ഒരു കുടുംബത്തിന് കീഴിൽ അസ്ഥിരപ്പെട്ട് കിടക്കുകയായിരുന്നുവെന്ന ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ പരാമർശത്തോട് കടുത്ത രീതിയിലാണ് കോൺഗ്രസ് പ്രതികരിച്ചത്.

Last Updated : Feb 5, 2018, 08:32 PM IST
മോദി സര്‍ക്കാര്‍ ഗെയിം ചെയ്ഞ്ചറല്ല, നെയിം ചെയ്ഞ്ചര്‍: കോൺഗ്രസ്

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനുശേഷം ആരംഭിച്ച രാജ്യസഭ സമ്മേളനത്തില്‍ ബിജെപിയും കോൺഗ്രസും തമ്മിലുള്ള വാക്‌പോര് തുടരുന്നു. രാജ്യം കഴിഞ്ഞ മുപ്പത് വർഷം ഒരു കുടുംബത്തിന് കീഴിൽ അസ്ഥിരപ്പെട്ട് കിടക്കുകയായിരുന്നുവെന്ന ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ പരാമർശത്തോട് കടുത്ത രീതിയിലാണ് കോൺഗ്രസ് പ്രതികരിച്ചത്.

മോദി ഗെയിം ചെയ്ഞ്ചറല്ല, നെയിം ചെയ്ഞ്ചറാണെന്ന് കോൺഗ്രസ് രാജ്യസഭാ കക്ഷി നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. ഇന്ത്യ എന്ന പേരിന് പകരം ന്യൂ ഇന്ത്യ എന്ന പേര് വിളിച്ചത് മാത്രമാണ് മോദി രാജ്യത്തിന് നൽകിയ സംഭാവന എന്നും ഗുലാം നബി ആസാദ് പറഞ്ഞു. 1985ന് ശേഷം യുപിഎ സര്‍ക്കാരും കോൺഗ്രസും കൊണ്ടുവന്ന പദ്ധതികളെല്ലാം പേരുമാറ്റി സ്വന്തം പേരിലാക്കുകയാണ് ബിജെപി സർക്കാർ ആകെ ചെയ്തത്. 

മുത്തലാഖ് വിഷയത്തില്‍ കേന്ദ്രം കൈക്കൊണ്ട നടപടിയേയും രൂക്ഷമായാണ് അദ്ദേഹം വിമര്‍ശിച്ചത്. മുസ്ലിം ജനതയിലെ ഷിയ-സുന്നി വിഭാഗങ്ങളെപോലെ ഭാര്യയേയും ഭര്‍ത്താവിനെയും വിഭജിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന്‍ കടുത്ത ഭാഷയിലാണ് അദ്ദേഹം വിമര്‍ശിച്ചത്.

യുപിഎ സർക്കാരിനെതിരെ ഹിമാലയം കണക്കെ ഉയർത്തിക്കൊണ്ടുവന്ന 2ജി സ്‌പെക്ട്രം അഴിമതി കേസിൽ ബിജെപി സർക്കാരിന്‍റെ കീഴിലുള്ള സിബിഐ അന്വേഷിച്ചിട്ട് എന്തായെന്നും ആസാദ് ചോദിച്ചു. 

രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചുവെന്നും പെട്രോൾ ഡീസൽ വില വർധന തടയാനുള്ള നീക്കത്തില്‍ സർക്കാർ പൂർണ പരാജയമായെന്നും, 'സ്‌കിൽ ഇന്ത്യ'യെ മോദി 'കിൽ ഇന്ത്യ'യാക്കി മാറ്റിയെന്നും ഗുലാം നബി ആസാദ് ആരോപിച്ചു.

Trending News