ജമ്മു-കശ്മീരിനെ രണ്ടായി വിഭജിച്ചു; ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവച്ചു

കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍. 

Last Updated : Aug 5, 2019, 12:43 PM IST
ജമ്മു-കശ്മീരിനെ രണ്ടായി വിഭജിച്ചു; ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവച്ചു

ന്യൂഡല്‍ഹി: കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍. 

ഇതു സംബന്ധിച്ച്‌ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ച വിജ്ഞാപനം കേന്ദ്ര നിയമ മന്ത്രാലയം പുറപ്പെടുവിച്ചു. പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് വിജ്ഞാപനം പുറത്തുവന്നത്.

കൂടാതെ, ജമ്മു-കശ്മീരിനെ രണ്ടായി വിഭജിക്കാനും തീരുമാനമായി. ലഡാക്ക്, ജമ്മു കാശ്മീര്‍ എന്നിങ്ങനെ രണ്ടു കേന്ദ്രഭരണപ്രദേശമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

അതേസമയം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് "പിന്‍വാതിലിലൂടെയെന്ന്" പ്രതിപക്ഷം ആരോപിച്ചു. 

കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അസാധാരണമായ നടപടി ക്രമങ്ങളിലൂടെയാണ് നടത്തിയത്.

രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവാണ് അമിത് ഷാ ബില്ലായി അവതരിപ്പിച്ചത്.
സാധാരണഗതിയില്‍ പാര്‍ലമെന്‍റ് പാസാക്കുന്ന ഉത്തരവില്‍ രാഷ്ട്രപതി ഒപ്പവെക്കുന്നതാണ് നിയമമായി മാറുന്നത്. എന്നാല്‍ രാഷ്ട്രപതിയുടെ "വിവേചനാധികാരം" ഉപയോഗിച്ചാണ് നേരെ തിരിച്ച് ബില്‍ അവതരിപ്പിച്ചത്.

ബില്ലിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയാണ്:-

* ഭരണഘടനയുടെ 35 എ, 370 അനുച്ഛേദങ്ങള്‍ എടുത്തുകളഞ്ഞു. ഇതോടെ ഇനി ജമ്മു-കശ്മീരിന് പ്രതേക പദവിയില്ല. 

* ജമ്മു-കശ്മീര്‍ ഇനി കേന്ദ്രഭരണ പ്രദേശമായിരിക്കും. ജമ്മു-കശ്മീരില്‍ നിയമസഭ ഉണ്ടായിരിക്കും.

* ലഡാക്ക് ഇനി കശ്മീരിന്‍റെ ഭാഗമല്ല. ലഡാക്ക് മറ്റൊരു കേന്ദ്രഭരണ പ്രദേശമായിരിക്കും. പക്ഷെ ലഡാക്കില്‍ നിയമസഭ ഉണ്ടായിരിക്കില്ല.

പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്ത പ്രതിഷേധം വക വയ്ക്കാതെയാണ് ബില്‍ പാസാക്കിയത്. മോദിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗത്തിന് ശേഷമായിരുന്നു നിര്‍ണായ നീക്കം.

ശക്തമായ പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​നി​ടെ​യാ​ണ് അ​മി​ത്ഷാ നി​ര്‍​ണാ​യ​ക തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. ജ​മ്മു കാ​ഷ്മീ​രി​നെ സം​ബ​ന്ധി​ച്ച്‌ മൂ​ന്ന് സു​പ്ര​ധാ​ന ബി​ല്ലു​ക​ളാ​ണ് അ​മി​ത്ഷാ രാ​ജ്യ​സ​ഭ​യി​ല്‍ കൊ​ണ്ടു​വ​ന്ന​ത്. ആ​ര്‍​ട്ടി​ക്കി​ള്‍ 370 റ​ദ്ദാ​ക്കു​ക, ഭ​ര​ണ​ഘ​ട​ന​യി​ലെ ആ​ര്‍​ട്ടി​ക്കി​ള്‍ 35എ​യി​ല്‍ ന​ല്‍​കി​യി​രി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ള്‍ റ​ദ്ദാ​ക്കു​ക. ജ​മ്മു കാ​ഷ്മീ​രി​നെ പു​ന​സം​ഘ​ടി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് അത്.

ചരിത്രപ്രധാനമായ ബില്ലിലൂടെ  കുറിച്ച് രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ കശ്മീരിന് ഇത് പുതു യുഗം സമ്മാനിച്ചിരിക്കുകയാണ്!!

 

Trending News