എന്‍സിപി, ബിജെഡി കക്ഷികളെ പ്രശംസിച്ച് മോദി!!

എന്‍സിപി, ബിജെഡി കക്ഷികളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി! 

Sneha Aniyan | Updated: Nov 18, 2019, 06:08 PM IST
എന്‍സിപി, ബിജെഡി കക്ഷികളെ പ്രശംസിച്ച് മോദി!!

ന്യൂഡല്‍ഹി: എന്‍സിപി, ബിജെഡി കക്ഷികളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി! 

രാജ്യസഭയുടെ 250-ാം സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവെയാണ് ശരദ്​ പവാറി​​ന്‍റെ എന്‍സിപിയെയും നവീന്‍ പട്​നായിക്​ നയിക്കുന്ന ബിജു ജനതാ ദളിനെയും പ്രശംസിച്ച് മോദി രംഗത്തെത്തിയത്. 

പാര്‍ലമെന്‍ററി തത്വങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിച്ച പാര്‍ട്ടികളാണ്​ എന്‍.സി.പിയും ബി.ജെ.ഡിയുമെന്ന്​ രാജ്യസഭയെ അംഭിസംബോധന ചെയ്​ത്​ മോദി പറഞ്ഞത്.

ഇരു കക്ഷികളും സഭയുടെ നടുത്തളത്തിലിറങ്ങി ഒരിക്കല്‍ പോലും പ്രതിഷേധങ്ങളുയര്‍ത്തിയിട്ടില്ലെന്നും മോദി പറഞ്ഞു. 

പ്രതിഷേധങ്ങള്‍ ഉയര്‍ത്താതെ തന്നെ വാദങ്ങള്‍ ശക്തമായി ഉന്നയിക്കാറുള്ള അവരെ മറ്റ് പാര്‍ട്ടികള്‍ കണ്ടുപഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, ചരിത്രത്തിന്റെ സാക്ഷിയും സ്രഷ്ടാവുമാണ് രാജ്യസഭയെന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കാളികളാകാത്തവര്‍ക്ക് രാജ്യത്തിന്റെ വികാസത്തില്‍ പങ്കുവഹിക്കുന്നതിനുള്ള അവസരമാണ്‌ രാജ്യസഭാംഗത്വമേന്നു൦ അദ്ദേഹം പറഞ്ഞു. 

മുത്തലാഖ് ബില്‍ പാസാക്കാന്‍ രാജ്യസഭ തയാറായത് സഭയുടെ പക്വതയാണ് കാണിക്കുന്നതെന്നും 
ജിഎസ്ടിയുടെ കാര്യത്തിലും അനുച്ഛേദം 370-ന്റെ കാര്യത്തിലുമെല്ലാം നാം ഇത് കണ്ടതാണെന്നും മോദി പറഞ്ഞു.

2003ല്‍ അടല്‍ ബിഹാരി വാജ്‌പേയി രാജ്യസഭിയില്‍ നടത്തിയ പ്രസംഗത്തെയും മോദി അനുസ്മരിച്ചു..