മുത്തലാഖ് ബില്‍ പാസ്സാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി

ബജറ്റ്​ സമ്മേളനത്തിൽ മുത്തലാഖ്​ ബിൽ പാസാക്കാൻ കഴിഞ്ഞേക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. 

Last Updated : Jan 29, 2018, 03:45 PM IST
മുത്തലാഖ് ബില്‍ പാസ്സാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ബജറ്റ്​ സമ്മേളനത്തിൽ മുത്തലാഖ്​ ബിൽ പാസാക്കാൻ കഴിഞ്ഞേക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. 

കൂടാതെ മുത്തലാഖ് ബിൽ പാസാക്കുന്നതിന്​ വിവിധ രാഷ്​ട്രീയ പാർട്ടി നേതാക്കളുടെ സഹകരണം മോദി ആവശ്യപ്പെട്ടു. സമ്മേളനത്തിന്​ മുമ്പായി പാർലമെ​ൻറിന്​ പുറത്ത്​ മാധ്യമങ്ങളോട്​ സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭ്യര്‍ഥിച്ചത്. കൂടാതെ 

കഴിഞ്ഞ പാർലമെൻറ്​ സമ്മേളനത്തിൽ മുത്തലാഖ്​ ബിൽ പാസാക്കാനായില്ലെന്നും മുസ്ലിം സ്​ത്രീകളുടെ അവകാശ സംരക്ഷണത്തിന് ഈ നിയമം പാസ്സാക്കേണ്ടത് അനിവാര്യമാണെന്നും മോദി പറഞ്ഞു. ബില്‍ പാസാക്കി മുസ്ലിം സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പു വരുത്താമെന്നും അദ്ദേഹം ട്വിട്ടെരില്‍ കുറിച്ചു.

രാജ്യത്തി​​ന്‍റെ വളർച്ചക്ക്​ പുതു ഊര്‍ജ്ജം പകരുന്ന ബജറ്റായിരിക്കും 2018 ലെ ബജറ്റെന്നും, ലോകം മുഴുവൻ ഇന്ത്യയെ ഉറ്റുനോക്കുന്ന സാഹചര്യത്തില്‍ ഈ ബജറ്റ്​ സമ്മേളനം സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

 

Trending News