close

News WrapGet Handpicked Stories from our editors directly to your mailbox

video: വസ്ത്ര വിപണിയില്‍ തരംഗമായി മോദി സാരികള്‍

സാരിയുടെ പേരറിയണ്ടേ, 'സര്‍ജിക്കല്‍ സ്ട്രൈക്ക്, എയര്‍ സ്ട്രൈക്ക്, മന്‍ കീ ബാത്ത്, മോദി വിഷന്‍' എന്നൊക്കെയാണ്. 

Updated: Apr 2, 2019, 11:37 AM IST
video: വസ്ത്ര വിപണിയില്‍ തരംഗമായി മോദി സാരികള്‍

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പല പല കാഴ്ചകള്‍ നമ്മള്‍ കാണാറുണ്ട് അതും എല്ലാ പാര്‍ട്ടികളിലും. ഇപ്പോള്‍ നമ്മള്‍ കൂടുതലും കാണുന്നത് മോദി രാഹുല്‍ തരംഗങ്ങളാണ്.

ഈ തിരഞ്ഞെടുപ്പ് കാലത്ത് മോദി തരംഗം സാരിയിലും എത്തിയിരിക്കുകയാണ്. അതെ പ്രധാന മന്ത്രിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന സാരികള്‍ക്ക് ഉത്തരേന്ത്യയില്‍ ആവശ്യക്കാരേറെയാണ്.

കറുത്ത നിറമുള്ള തുണിയില്‍ മോദിയുടെ ചിത്രവും പൂക്കളുമൊക്കെ ആലേഖനം ചെയ്തിരിക്കുന്ന സാരികള്‍ക്കാണ് മധ്യപ്രദേശിലെ ജബല്‍പൂരില്‍ ആവശ്യക്കാര്‍ ഏറെയുള്ളത്. സാരിയുടെ പേരറിയണ്ടേ, 'സര്‍ജിക്കല്‍ സ്ട്രൈക്ക്, എയര്‍ സ്ട്രൈക്ക്, മന്‍ കീ ബാത്ത്, മോദി വിഷന്‍' എന്നൊക്കെയാണ്.

ഈ സാരി തേടി എത്തുന്നതോ നിരവധിപേരും. ദിവസേന ഇരുപതിലധികം സാരികള്‍ വിറ്റു പോകാറുണ്ടെന്ന്‍ അനൂജ് ജയിന്‍ എന്ന കച്ചവടക്കാരന്‍ പറഞ്ഞു.

പൂക്കളും ഡിസൈനുകളും മാത്രമല്ല രണ്ടായിരം രൂപ നോട്ടിന്റെ ചിത്രവും ചില സാരികളില്‍ ഇടം പിടിച്ചിട്ടുണ്ട്.  പ്രധാനമന്ത്രിയ്ക്കുള്ള തങ്ങളുടെ പിന്തുണ അറിയിക്കാനാണ് മോദി സാരികള്‍ ധരിക്കുന്നതെന്നാണ് സ്ത്രീകളുടെ വാദം.

ഈ സാരികള്‍ രാജ്യമെമ്പാടുമുള്ള വസ്ത്ര വിപണികളില്‍ എത്തുന്നത് സൂററ്റില്‍ നിന്നാണ്. ബീഹാറിലും ഓഡീഷയിലുംവരെ  മോദി സാരികള്‍ക്ക് ആരാധകര്‍ ഏറെയാണ്. 

സാരിയുടെ വീഡിയോ കാണാം: