അടുത്തമാസം ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ചൈനയിലേയ്ക്ക്

വരുന്ന സെപ്റ്റംബര്‍ 3-5 വരെ നടക്കുന്ന ഒന്‍പതാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെ ഷിയാമെനില്‍ എത്തും. 

Last Updated : Aug 29, 2017, 03:21 PM IST
അടുത്തമാസം ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ചൈനയിലേയ്ക്ക്

ന്യൂഡല്‍ഹി: വരുന്ന സെപ്റ്റംബര്‍ 3-5 വരെ നടക്കുന്ന ഒന്‍പതാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെ ഷിയാമെനില്‍ എത്തും. 

വിദേശകാര്യ മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യയും ചൈനയും ദോക് ലാ പ്രവിശ്യയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ പ്രഖ്യാപനം വരുന്നത്.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ടതാണ് ബ്രിക്‌സ്. ചൈനയില്‍ നിന്ന് മ്യാന്മാര്‍ പ്രസിഡന്റ് യു തിന്‍ ക്യാവിനെ സന്ദര്‍ശിക്കാനും പ്രധാനമന്ത്രിയ്ക്ക് ക്ഷണമുണ്ട്. മ്യാന്മറുമായുള്ള ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്. 2014 നവംബറില്‍ മ്യാന്മാറില്‍ നടന്ന ആസിയാന്‍ ഉച്ചകോടിയില്‍ മോദി പങ്കെടുത്തിരുന്നു

More Stories

Trending News