ഒന്നര ലക്ഷം കിലോമീറ്റർ താണ്ടി മോദി!!

ലോക്സഭ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച മാര്‍ച്ച്‌ മുതൽ മെയ് വരെ 25 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണപ്രദേശങ്ങളിലും മോദി റാലികള്‍ നടത്തി.

Last Updated : May 19, 2019, 12:28 PM IST
ഒന്നര ലക്ഷം കിലോമീറ്റർ താണ്ടി മോദി!!

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും വിപുലമായ പ്രചാരണ പരിപാടികളാണ് മോദി നടത്തിയതെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ. 

ലോക് സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി ഒന്നര ലക്ഷം കിലോമീറ്ററാണ് മോദി സഞ്ചരിച്ചത്. കൂടാതെ, പല മണ്ഡലങ്ങളിലായി മോദി നടത്തിയത് 142 റാലികളാണെന്നും അമിത് ഷാ പറഞ്ഞു. 

വെള്ളിയാഴ്ച മോദിയ്ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അമിത് ഷാ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

46 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ നിന്ന് കൊണ്ട് ഒന്നരക്കോടി ആളുകളോട് നേരിട്ട് സംവദിച്ച മോദിയെ അമിത് ഷാ അഭിനന്ദിക്കുകയും ചെയ്തു. 

ലോക്സഭ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച മാര്‍ച്ച്‌ മുതൽ മെയ് വരെ 25 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണപ്രദേശങ്ങളിലും മോദി റാലികള്‍ നടത്തി.

കൂടാതെ, 1.58 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് 312 ലോക്സഭാ മണ്ഡലങ്ങളിലെത്താന്‍ തനിക്കായെന്നും ‍161 പൊതു യോഗങ്ങളിലും 18 റോഡ് ഷോകളിലും പങ്കെടുത്തെന്നും അമിത് ഷാ വ്യക്തമാക്കി. 

മോദി ഏറ്റവുമധികം പൊതുയോഗങ്ങളിൽ പങ്കെടുത്തത് ഉത്തര്‍ പ്രദേശിലാണ്.

23 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി ആകെ 128 പൊതുയോഗങ്ങളിലാണ് കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധി പങ്കെടുത്തത്. 

വിജയകരമായ പ്രചരണങ്ങള്‍ നടത്താന്‍ ബിജെപിയ്ക്കായെന്നും കൂടിയ ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നും അമിത് ഷാ വ്യക്തമാക്കി. 

'ഫിര്‍ ഏക്‌ ബാര്‍ മോദി സര്‍ക്കാര്‍'‍, 'മേ ഭി ചൗക്കിദാര്‍' തുടങ്ങിയ വാചകങ്ങള്‍ പ്രചരണത്തിന് ഉപയോഗിച്ചത് ബിജെപി നേതാക്കളല്ലെന്നും അണികളാണെന്നും അമിത് ഷാ വ്യക്തമാക്കി. 

Trending News