'ഗോഡ്സെ പരാമര്‍ശം' കമല്‍ ഹാസനെതിരെ പരാതികളുടെ പെരുമഴ!!

ഹിന്ദു വിരുദ്ധ 'ഗോഡ്സെ പരാമര്‍ശം' നടത്തിയ മക്കൾ നീതി മയ്യം നേതാവ് കമല്‍ ഹാസനെതിരെ പരാതികളുടെ പെരുമഴ!! 

Updated: May 16, 2019, 06:47 PM IST
 'ഗോഡ്സെ പരാമര്‍ശം' കമല്‍ ഹാസനെതിരെ പരാതികളുടെ പെരുമഴ!!

ചെന്നൈ: ഹിന്ദു വിരുദ്ധ 'ഗോഡ്സെ പരാമര്‍ശം' നടത്തിയ മക്കൾ നീതി മയ്യം നേതാവ് കമല്‍ ഹാസനെതിരെ പരാതികളുടെ പെരുമഴ!! 

പത്തിലധികം കേസുകളാണ് ഇതുവരെ കമല്‍ ഹാസനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹിന്ദുമുന്നണി നൽകിയ പരാതിയിൽ കഴിഞ്ഞദിവസം തന്നെ അരവാക്കുറിച്ചി പോലീസ് കേസെടുത്തിരുന്നു.

ചെന്നൈയിലുൾപ്പെടെയുള്ള സ്ഥലങ്ങളിലെ ബിജെപി പ്രവർത്തകരും ഹൈന്ദവ സംഘടനകളും നൽകിയ പരാതികളിലാണ് കേസെടുത്തത്.

കൂടാതെ, 50 ബിജെപി പ്രവർത്തകർ ഒപ്പിട്ടു നൽകിയ പരാതിയിൽ ചെന്നൈ മടിപ്പാക്കം പോലീസും അഖിലഭാരത ഹിന്ദുമഹാസഭയുടെ പരാതിയിൽ വിരുഗമ്പാക്കം പോലീസും കേസെടുത്തു. 

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരന്‍ മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയാണെന്നും, അയാള്‍ ഒരു ഹിന്ദുവാണെന്നുമായിരുന്നു കമല്‍ ഹാസന്‍റെ പരമാര്‍ശം.

അറവകുറിച്ചി മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണ൦ നടത്തവെയാണ് കമല്‍ ഹാസന്‍ 'ഗോഡ്‌സെ' പരാമര്‍ശം നടത്തിയത്. 

അതേസമയം, തനിക്കെതിരേയുള്ള കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമൽ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളി.

അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം അവധിക്കാല ബെഞ്ചിൽ പരിഗണിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി മുൻകൂർജാമ്യം തേടി ഹർജി നൽകാൻ നിർദേശിക്കുകയും ചെയ്തു. 

കമല്‍ ഹാസന്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കാണിച്ച് ബിജെപി ഇതിനോടകം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ഞായറാഴ്ചയാണ് അറവകുറിച്ചിയില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പു നടക്കുന്നത്.